Tuesday, July 8, 2025 7:00 am

പങ്കാളി കൈമാറ്റ കേസ് ; പ്രണയവിവാഹം , ഷിനോ ലൈംഗിക വൈകൃതങ്ങൾക്ക് അടിമയെന്ന് യുവതി അറിയുന്നത് വളരെ വൈകി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പങ്കാളി കൈമാറ്റ കേസിലെ പരാതിക്കാരിയായ യുവതിയെ ഭർത്താവ്‌ കഴിഞ്ഞ ദിവസം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഭർത്താവ്‌ ഷിനോ ആണ് കൊലപ്പെടുത്തിയതെന്ന യുവതിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ അന്വേഷിക്കവേ വിഷം കഴിച്ച നിലയിൽ ഇയാളെ കണ്ടെത്തിയിരുന്നു. ഷിനോ ഗുരുതരാവസ്ഥയിൽ ആണുള്ളത്. പങ്കാളി കൈമാറ്റ കേസിൽ ഭർത്താവിനെതിരെ പരാതി നൽകിയതിന് പിന്നാലെ, ഇയാളുമായി അകന്നുകഴിയുകയായിരുന്ന ജൂബിയും മക്കളും സ്വന്തം വീട്ടിൽ മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇന്നലെ രാവിലെ മാതാപിതാക്കളും സഹോദരനും ജോലിക്ക് പോയ സമയത്തായിരുന്നു ഷിനോ വീട്ടിലെത്തി കൊലപാതകം നടത്തിയത്.

പങ്കാളി കൈമാറ്റ കേസിലെ ഏക പരാതിക്കാരിയായിരുന്നു യുവതി. യുവതിയുടെ പരാതിയിൽ ഷിനോ അടക്കം ഏഴ് പേർ അറസ്റ്റിലായിരുന്നു. ശേഷം ജാമ്യത്തിലിറങ്ങിയാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയത്. 2022 ജനുവരിയിലാണ് കേരളത്തിന് അത്ര കേട്ട് പരിചയം ഇല്ലാത്ത പങ്കാളി കൈമാറ്റ കേസ് നടക്കുന്നത്. കോട്ടയം കറുകച്ചാലില്‍ പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം പിടിയിലായത്. ഭർത്താവ് തന്നെ മറ്റൊരാള്‍ക്കൊപ്പം പോകാൻ നിർബന്ധിച്ചെന്ന യുവതിയുടെ പരാതിക്ക് പിന്നാലെയായിരുന്നു അറസ്റ്റ്. സമൂഹമാധ്യമങ്ങള്‍ വഴി പങ്കാളികളെ കൈമാറി ലൈംഗിക ചൂഷണം നടത്തുന്ന വലിയ സംഘത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിരവധി പേര്‍ ലൈംഗിക ചൂഷണത്തിനും പ്രകൃതി വിരുദ്ധ വേഴ്ചയ്ക്കും ഇരയാക്കപ്പെട്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ഭാര്യമാരെ കെെമാറ്റം ചെയ്യുന്ന സംഘത്തിൽ ചേരാൻ എത്തുന്ന അവിവാഹിതരില്‍ നിന്ന് 14000 രൂപ വരെ ഈടാക്കിയിരുന്നു. രണ്ടു മണിക്കൂറിന് 5000 രൂപ മുതല്‍ പതിനായിരം രൂപ വരെയാണ് വാങ്ങിയിരുന്നത്. ഭാര്യമാരുമായി വരുന്നവരുടെ പക്കല്‍ നിന്നും പണം വാങ്ങിയിരുന്നില്ല. പകരം അവരുടെ ഭാര്യയെ അടുത്തയാളുടെ ഭര്‍ത്താവ് ഉപയോഗിക്കുകയായിരുന്നു പതിവ്. മെസഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സംഘം ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. 2014 ആയിരുന്നു ജൂബിയും ഷിനോയും തമ്മിലുള്ള വിവാഹം നടന്നത്. അഞ്ചുവർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.

വിവാഹ ശേഷം വിദേശത്തേക്ക് പോയി മടങ്ങിയെത്തിയ ഷിനോയിൽ അതുവരെ കണ്ടിരുന്ന പെരുമാറ്റ രീതികൾ ആയിരുന്നില്ല ഭാര്യ കണ്ടത്. 2018 മുതലാണ് യുവതിയെ മറ്റൊരാളുമായി ലെെംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിര്‍ബന്ധിച്ചു തുടങ്ങിയത്. യുവതിയെ പരപുരുഷന്മാരോടൊപ്പം കിടക്ക പങ്കിടാന്‍ ഭര്‍ത്താവ് സമ്മതിപ്പിച്ചത് മക്കളുടെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തിയാണെന്നുള്ള വിവരങ്ങളും നേരത്തെ പുറത്തു വന്നിരുന്നു. എട്ടുപേരാണ് ഭർത്താവിൻ്റെ സഹായത്തോടെ യുവതിയെ പീഡിപ്പിച്ചത്. നിങ്ങളുടെ അമ്മ വിചാരിച്ചാല്‍ പണമുണ്ടാക്കാമെന്ന് കുട്ടികളോട് പോലും പറഞ്ഞുവെന്ന് യുവതിയുടെ സഹോദരന്‍ മുൻപ് വ്യക്തമാക്കിയിരുന്നു.

താൻ മറ്റു പുരുഷൻമാർക്കൊപ്പം കിടക്കുന്നതും അവരുമായി ലെെംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്നത് കാണാനാണ് ഇഷ്ടമെന്ന് ഭർത്താവ് പറഞ്ഞിരുന്നതായും യുവതി വെളിപ്പെടുത്തിയിരുന്നു. എതിര്‍ത്തപ്പോള്‍ കയര്‍ കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. മരണത്തിന് ഉത്തരവാദികള്‍ നിൻ്റെ വീട്ടുകാരാണെന്ന് എഴുതിവെക്കുമെന്ന് ഭര്‍ത്താവ് ഭീഷണി മുഴക്കി. കപ്പിൾ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയാണ് പ്രധാനമായും പ്രവർത്തനം നടന്നിരുന്നത്.

രക്തത്തിൽ കുളിച്ച് വീട്ടുമുറ്റത്ത് കമിഴ്‌ന്നുകിടക്കുന്ന നിലയിൽ ആയിരുന്നു യുവതിയെ കണ്ടെത്തിയത്. മക്കളാണ് അമ്മയെ രക്തത്തിൽ കുളിച്ച നിലയിൽ ആദ്യം കണ്ടത്. ഇവർ യുവതിയുടെ അച്ഛനെ വിവരമറിയിക്കുകയായിരുന്നു. മണർകാട് സ്വദേശിനിയായ 26കാരിയെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പങ്കാളിയെ കൈമാറ്റം ചെയ്‌ത കേസിൽ പ്രതിയായ യുവതിയുടെ ഭർത്താവ് ഷിനോ മാത്യുവാണ് ആക്രമണത്തിന് പിന്നിലെന്ന് പെൺകുട്ടിയുടെ പിതാവ് പൊലീസിന് മൊഴി നൽകിയിരുന്നു. സംഭവസമയത്ത് യുവതിയുടെ പിതാവും സഹോദരനും ജോലിക്ക് പോയിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

0
പാലക്കാട് : പാലക്കാട് ജില്ലയിൽ നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി...

കോന്നി പയ്യനാമൺ പാറമടയിലെ അപകടത്തിൽ കാണാതായ തൊഴിലാളിക്കായി ഇന്ന് തെരച്ചിൽ തുടരും

0
കോന്നി : കോന്നി പയ്യനാമൺ പാറമടയിലെ അപകടത്തിൽ കാണാതായ തൊഴിലാളിക്കായി ഇന്ന്...

ന്യൂനപക്ഷങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങളും സംരക്ഷണവും ഇന്ത്യയിൽ ലഭിക്കുന്നുണ്ടെന്ന കേന്ദ്ര മന്ത്രി കിരൺ റിജിജുവിന്‍റെ പ്രസ്താവനയെച്ചൊല്ലി...

0
ന്യൂഡൽഹി : ന്യൂനപക്ഷങ്ങൾക്ക് ഭൂരിപക്ഷ സമുദായത്തേക്കാൾ കൂടുതൽ ആനുകൂല്യങ്ങളും സംരക്ഷണവും ഇന്ത്യയിൽ...

ടെക്സസിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 100 കടന്നു

0
ടെക്സസ് : ടെക്സസിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 100 കടന്നതായി...