Wednesday, July 2, 2025 6:13 pm

ഭാര്യയുടെ തല്ല് സഹിക്കവയ്യാതെ പൊറുതിമുട്ടിയ ഭർത്താവ് കോടതിയെ സമീപിച്ചു

For full experience, Download our mobile application:
Get it on Google Play

ഹരിയാന : ഭാര്യയുടെ പീഡനം സഹിക്കാൻ കഴിയുന്നില്ലെന്നും എന്നും തന്നെ ക്രൂരമായി മർദ്ദിക്കുകയാണെന്നും കാണിച്ച് സർക്കാർ സ്കൂൾ അധ്യാപകൻ കോടതിയെ സമീപിച്ചു. ഹരിയാനയിലെ ഭിവാടിയിലാണ് സംഭവം. അജിത്ത് സിംഗാണ് സോനിപത്ത് സ്വദേശിനിയായ ഭാര്യയ്ക്കെതിരെ ഭിവാടി കോടതിൽ ഹർജി നൽകിയത്. പൈപ്പ് കൊണ്ടും ക്രിക്കറ്റ് ബാറ്റുകൊണ്ടും ഭാര്യ അജിത്തിനെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങളും ഇദ്ദേഹം കോടതിയിൽ ഹാജരാക്കി. ഇവരുടെ പ്രണയ വിവാഹം ഒമ്പത് വർഷം മുമ്പായിരുന്നു. കേസ് പരിഗണിച്ച കോടതി സംഭവം അന്വേഷിച്ച് തുടർ നടപടി സ്വീകരിക്കാൻ പോലീസിനോട് ആവശ്യപ്പെട്ടു. അസിസ്റ്റൻറ് സബ് ഇൻസ്‌പെക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ വേണം അന്വേഷണ ചുമതല ഏൽപ്പിക്കാനെന്നാണ് കോടതിയുടെ ഉത്തരവ്.

ആദ്യ വർഷങ്ങളിൽ പ്രശ്നങ്ങൾ ഇല്ലായിരുന്നു. പിന്നീട് ഭാര്യ അകാരണമായി ദേഷ്യപ്പെടാൻ തുടങ്ങി. ഇതിനിടെ ഇവർക്ക് ഒരു കുട്ടിയും പിറന്നു. തൻറെ പേരിൽ ഫ്ലാറ്റ് വാങ്ങണം എന്ന് ആവശ്യപ്പെട്ടായിരുന്നു മർദനം തുടങ്ങുന്നത്. ഒരു സ്കൂൾ അധ്യാപകനായ തനിക്ക് ഫ്ലാറ്റ് വാങ്ങാനുള്ള സാമ്പത്തികാവസ്ഥയില്ലെന്ന് ഭാര്യയോട് പറഞ്ഞു. ഇതോടെ ആക്രമണം കൂടുകയായിരുന്നുവെന്ന് അജിത്ത് സിംഗ് പറയുന്നു.

കയ്യിൽ കിട്ടുന്ന സാധനം ഉപയോ​ഗിച്ച് വളരെ ക്രൂരമായാണ് തല്ലുന്നത്. എട്ട് വയസുള്ള മകൻറെ ഭാവി ഓർത്തും നാണക്കേട് ഭയന്നുമാണ് ഇത്രയും നാൾ മിണ്ടാതിരുന്നത്. പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്ന് ബോധ്യമായതിനാലാണ് വീട്ടിൽ രഹസ്യമായി സിസിടിവി ക്യാമറ സ്ഥാപിച്ചതെന്നും അധ്യാപകൻ കോടതിയെ അറിയിച്ചു. കുറച്ച് നാളുകളായി താൻ നേരിട്ട ആക്രമണത്തിൻറെ ദൃശ്യങ്ങൾ തെളിവായി ഇദ്ദേഹം കോടതിയിൽ സമർപ്പിച്ചിട്ടുമുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭക്ഷ്യസുരക്ഷാ പരിശോധന : 48 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് – പേര് ഞങ്ങള്‍ പറയൂല്ല

0
പത്തനംതിട്ട : ആരോഗ്യ വകുപ്പിന്റേയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റേയും സംയുക്ത പരിശോധനയില്‍ ജില്ലയിലെ...

തിരുവനന്തപുരം കണ്ടല ഫാർമസി കോളജിൽ വിദ്യാർഥി പ്രതിഷേധം

0
തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല ഫാർമസി കോളജിൽ വിദ്യാർഥി പ്രതിഷേധം. വിദ്യാർഥികൾ ഉന്നയിച്ച...

കൊച്ചിയില്‍ വന്‍ ഫ്ലാറ്റ് തട്ടിപ്പ് ; കാക്കനാട് സ്വദേശികൾ പിടിയിൽ

0
കൊച്ചി: കൊച്ചിയില്‍ വന്‍ ഫ്ലാറ്റ് തട്ടിപ്പ് പിടികൂടി. ഒരേ ഫ്ലാറ്റ് ലീസിന്...

യൂത്ത് കോൺഗ്രസ് വയനാട് ഭവന പദ്ധതിക്ക് അടുത്തമാസം കല്ലിടുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

0
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സമാഹരിച്ച പണം വിനിയോഗിക്കാത്തത് പഠന ക്യാമ്പിൽ...