Thursday, April 24, 2025 5:53 am

ക്വിക്ക് കൊമേഴ്സ് ; പുതിയ ലക്ഷ്യവുമായി സ്വിഗ്ഗിയും സൊമാറ്റോയും

For full experience, Download our mobile application:
Get it on Google Play

രാജ്യത്തെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളിലെ പ്രമുഖരായ സ്വിഗ്ഗിയും, സൊമാറ്റോയും പുതിയ ലക്ഷ്യവുമായി രംഗത്ത്. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ വിപണിയിലെ ഭൂരിഭാഗവും നയിക്കുന്നത് ഇവരാണ്. അത്രത്തോളം അവർ തമ്മിലുള്ള മത്സരങ്ങളും നടക്കുന്നുണ്ട്. വളര്‍ന്നുകൊണ്ടിരിക്കുന്ന ക്വിക്ക് കൊമേഴ്സ് വിപണിയിലും കൂടി ഇരുകമ്പനികളും മാറ്റുരയ്ക്കുന്നത്.ഓര്‍ഡര്‍ ചെയ്ത് 10-30 മിനിറ്റിനുള്ളില്‍ ചരക്കുകളും സേവനങ്ങളും വിതരണം ചെയ്യുന്ന ഒരു ബിസിനസ്സ് മോഡലാണ് ക്വിക്ക് കൊമേഴ്സ് . പലചരക്ക് സാധനങ്ങള്‍, സ്റ്റേഷനറികള്‍, വ്യക്തിഗത ശുചിത്വ ഉല്‍പ്പന്നങ്ങള്‍, തുടങ്ങി ചെറിയ അളവിലുള്ള, സാധനങ്ങളുടെ വിതരണമാണ്, ക്വിക്ക് കൊമേഴ്സ് കമ്പനികള്‍ നിര്‍വഹിക്കുന്നത്. സ്വിഗ്ഗിയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാമാര്‍ട്ടും സൊമാറ്റോയുടെ ബ്ലിങ്കിറ്റുമാണ് ഈ രംഗത്തും പരസ്പരം മല്‍സരിക്കുന്നത്. ഇന്‍സ്റ്റാമാര്‍ട്ടിനെ അപേക്ഷിച്ച് 95 ശതമാനത്തോളം വലുതാണ് സൊമാറ്റോയുടെ ബ്ലിങ്കിറ്റ്. നിലവില്‍ ആയിരം കോടിയിലേറെ രൂപയുടെ നഷ്ടമാണ് ഇൻസ്റ്റ മാർട്ട് നേരിടുന്നത്. ബ്ലിങ്കിറ്റ് പ്രവര്‍ത്തന ലാഭത്തിലേക്ക് നീങ്ങുകയാണ്. 2026 അവസാനത്തോടെ 2000 സ്റ്റോറുകള്‍ സ്ഥാപിക്കാനാണ് ബ്ലിങ്കിറ്റ് ഇപ്പോള്‍ ലക്ഷ്യമിടുന്നതെന്ന് ചീഫ് എക്സിക്യൂട്ടീവ് അല്‍ബിന്ദര്‍ ദിന്‍ഡ്സ വ്യക്തമാക്കി.

വാര്‍ഷികാടിസ്ഥാനത്തില്‍ 130 ശതമാനം വളര്‍ച്ചയാണ് ബ്ലിങ്കിറ്റിന് ലഭിച്ച ഓര്‍ഡറുകളില്‍ ഉണ്ടായത്. ഐപിഒയിലൂടെ സമാഹരിക്കുന്ന തുക ഉപയോഗിച്ച് ഇ്ന്‍സ്റ്റാമാര്‍ട്ടിന്‍റെ ബിസിനസ് വിപുലീകരിക്കാന്‍ സ്വിഗ്ഗിക്ക് പദ്ധതിയുണ്ട്. സ്വിഗ്ഗിയുടെ ڔസഹസ്ഥാപകരായ ശ്രീഹര്‍ഷ മജെറ്റി, നന്ദന്‍ റെഡ്ഡി, രാഹുല്‍ ജയ്മിനി എന്നിവര്‍ക്ക് യഥാക്രമം 4%, 1.6%, 1.2% ഓഹരികള്‍ സ്വിഗ്ഗിയില്‍ ഉണ്ട്. 33% ഓഹരിയുള്ള ഡച്ച്-ലിസ്റ്റഡ് കമ്പനിയായ പ്രോസസാണ് സ്വിഗ്ഗിയുടെ മുന്‍നിര നിക്ഷേപകര്‍. സോഫ്റ്റ്ബാങ്ക്, ഇ.ടി. ടെന്‍സെന്‍റ്, ആക്സല്‍, എലിവേഷന്‍ ക്യാപിറ്റല്‍, എന്നിവയാണ് മറ്റ് ഓഹരി ഉടമകള്‍. 2023 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ സ്വിഗ്ഗിയുടെ പ്രവര്‍ത്തന വരുമാനം 8,265 കോടി രൂപയായിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പരപ്പനങ്ങാടിയിൽ 18 ഗ്രാം എംഡിഎംഎയുമായി ഒരാളി‍ പിടിയിൽ

0
മലപ്പുറം : ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായുള്ള പരിശോധനയിൽ പരപ്പനങ്ങാടിയിൽ 18...

ഭീകരാക്രമണത്തിൽ വിറങ്ങലിച്ച് നില്‍ക്കവേ സിപിഎം ഓഫീസിന്റെ ഉദ്ഘാടന മഹാമഹം നടത്തിയതിനെതിരെ രാഹുല്‍ മാങ്കൂട്ടത്തിൽ

0
പാലക്കാട് : രാജ്യം ഭീകരാക്രമണത്തിൽ വിറങ്ങലിച്ച് നില്‍ക്കവേ തിരുവനന്തപുരത്ത് സിപിഎം ഓഫീസിന്റെ...

അഞ്ചുലക്ഷത്തോളം തൊഴിലവസരങ്ങൾ സഹകരണമേഖലയിൽ സൃഷ്ടിക്കാൻ സർക്കാരിനായി : മുഖ്യമന്ത്രി

0
തിരുവനന്തപുരം : കഴിഞ്ഞ നാലുവർഷം കൊണ്ട് അഞ്ചുലക്ഷത്തോളം തൊഴിലവസരങ്ങൾ സഹകരണമേഖലയിൽ സൃഷ്ടിക്കാൻ...

ഇന്ത്യയുടെ കടുത്ത നടപടി ; പാകിസ്ഥാനിലും തിരക്കിട്ട നീക്കം

0
ദില്ലി : ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ കടുത്ത നടപടികൾ വന്നതോടെ പാകിസ്ഥാനിലും...