പത്തനംതിട്ട : മലയോര പ്രദേശങ്ങളായ കുളത്തുമൺ, പാടം എന്നിവിടങ്ങളിൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ കർഷകർക്ക് വന്യമൃഗ ആക്രമണങ്ങളിൽ നിന്നും സംരക്ഷണം നല്കണമെന്നും കർഷകർക്കെതിരായ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പീഡന നടപടികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോന്നി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് 19- തിങ്കളാഴ്ച്ച രാവിലെ 10 – മണിക്ക് പാടം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിക്കുവാൻ കോന്നി കോൺഗ്രസ് ഭവനിൽ ചേർന്ന കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ യോഗം തീരുമാനിച്ചു. കുളത്തുമൺ പ്രദേശത്ത് ആഴ്ച്ചകളായ കാട്ടാന ശല്യം രൂക്ഷമായിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് ദീനാമ്മ റോയി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ജനറൽ സെക്രട്ടറിമാരയ ജി.രഘുനാഥ് വി.റ്റി അജോമോൻ, തണ്ണിത്തോട് ബ്ലോക്ക് പ്രസിഡന്റ് ആർ.ദേവകുമാർ കെ.ജയപ്രസാദ്, ഷിജു അറപ്പുരയിൽ, അബ്ദുൾ ഹാരിസ്, സലാം കോന്നി, ദിലീപ് അതിരുങ്കൽ, പ്രൊഫ.ജി.ജോൺ, പ്രവീൺ പ്ലാവിളയിൽ, അനീഷ് ഗോപിനാഥ്, സജി മാരൂർ,നിഖിൽ ചെറിയാൻ, റോബിൻ മോൻസി, റ്റി.ജി നിഥിൻ, അഡ്വ. ജയകൃഷ്ണൻ, സലാം കോന്നി, സുലേഖാ വി.നായർ, ആനന്ദവല്ലിയമ്മ, ലിസി സാം എന്നിവർ പ്രസംഗിച്ചു.