Sunday, July 6, 2025 10:57 am

മുളക്കുഴ പഞ്ചായത്തില്‍ വീണ്ടും കാട്ടുപന്നിയുടെ ആക്രമണം ; വീട്ടമ്മയ്ക്ക് ഗുരുതരപരിക്ക്‌

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : മുളക്കുഴ പഞ്ചായത്തില്‍ വീണ്ടും കാട്ടുപന്നിയുടെ ആക്രമണം. ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുളക്കുഴ പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ കൊഴുവല്ലൂര്‍ വട്ടമോടിയില്‍ ഓമന (57) നെയാണ് കാട്ടുപന്നി ആക്രമിച്ചത്. ഇന്നലെ രാവിലെ 8നായിരന്നു സംഭവം. രാവിലെ വീട്ടുപടിക്കല്‍ നില്‍ക്കുകയായിരുന്ന ഓമനയെ സമീപത്തെ റബര്‍ തോട്ടത്തില്‍ നിന്നും ഓടിയെത്തിയ പന്നി ആക്രമിക്കുകയായിരുന്നു. ഇവരുടെ കാലിന് ഗുരുതര പരിക്കേറ്റു. പഞ്ചായത്തില്‍ കഴിഞ്ഞ ഏതാനും മാസമായി കാട്ടുപന്നി ശല്യം രൂക്ഷമാണ്.

പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ബൈക്ക് യാത്രക്കാരായ അച്ഛനും മകനേയും കാട്ടുപന്നി ആക്രമിച്ചത് ഒരുമാസം മുന്‍പാണ്. കോട്ട കുടയ്ക്കാമരം കൊച്ചുതറയില്‍ ഷിബു (41), മകന്‍ സൗരവ് (5) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ലോഡിംഗ് തൊഴിലാളിയായ ഷിബുവിന്റെ തോളെല്ല് ഇളകുകയും വാരിയെല്ല് പൊട്ടുകയും ചെയ്തിരുന്നു. സൗരവിന്റെ കൈയ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പഞ്ചായത്തില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്.

പഞ്ചായത്ത് അധികൃതര്‍ക്കും വനംവകുപ്പിനും നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും ഫലമില്ല. ജനവാസ മേഖല ആയതിനാല്‍ പന്നിയെ വെടിവച്ച്‌ കൊല്ലുന്നത് അപകടകരമാണെന്നാണ് വനംവകുപ്പ് പറയുന്നത്. കാട്ടുപന്നിയുടെ ആക്രമണത്തില്‍ പഞ്ചായത്തിലെ കര്‍ഷകരും വലഞ്ഞിരിക്കുകയാണ്. കപ്പ, ചേന, കാച്ചില്‍, ഇഞ്ചി, മഞ്ഞള്‍, വാഴ, തെങ്ങിന്‍ തൈ തുടങ്ങിയവ പന്നികൂട്ടം കുത്തിയിളക്കി നശിപ്പിക്കുന്നത് പതിവാണ്. കാരക്കാട് കുടയ്ക്കാമരം കന്യാപുരയില്‍ രവീന്ദ്രന്റെ വിളവെടുക്കാറായ 300മൂട് കപ്പ ഒറ്റരാത്രികൊണ്ടാണ് നശിപ്പിച്ചത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ശാരീരികമായി ആക്രമിക്കാനുള്ള ശ്രമം അനുവദിക്കില്ല – മന്ത്രി വി. ശിവന്‍കുട്ടി

0
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ശാരീരികമായി ആക്രമിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് മന്ത്രി...

കോഴിക്കോട് നാദാപുരത്ത് ഇരുനില കോൺക്രീറ്റ് കെട്ടിടം തകർന്ന് വീണു

0
കോഴിക്കോട് : കോഴിക്കോട് നാദാപുരത്ത് ഇരുനില കോൺക്രീറ്റ് കെട്ടിടം തകർന്ന് വീണു....

കർണാടകയിലെ ബേകൂരിന് സമീപം വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു

0
കൽപറ്റ : കർണാടകയിലെ ബേകൂരിന് സമീപം വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു....

മുഹറം അവധിയിൽ മാറ്റമില്ല ; തിങ്കളാഴ്ച അവധിയില്ല

0
തിരുവനന്തപുരം: മുഹറം അവധിയിൽ മാറ്റം വരുത്തേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. ഞായറാഴ്ചയാണ് മുഹറം....