Tuesday, April 15, 2025 10:35 am

കാട്ടുപന്നി ശല്യം രൂക്ഷം ; വെ​ടി​വെ​ച്ചു കൊ​ല്ലാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടും നടപടിയെടുക്കാതെ ഗ്രാമ പഞ്ചായത്തുകള്‍

For full experience, Download our mobile application:
Get it on Google Play

കോ​ന്നി : ശ​ല്യ​ക്കാ​രാ​യ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ചു കൊ​ല്ലാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടും പ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും തീ​രു​മാ​നം ന​ട​പ്പാ​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ല. നി​ല​വി​ൽ വി​ര​ലി​ൽ എ​ണ്ണാ​വു​ന്ന പ​ഞ്ചാ​യ​ത്തു​ക​ൾ ഒ​ഴി​ച്ചാ​ൽ പ​ല​യി​ട​ത്തും ഷൂ​ട്ട​ർ​മാ​രെ നി​യോ​ഗി​ക്കാ​നോ കാ​ട്ടു​പ​ന്നി ശ​ല്യം കു​റ​ക്കാ​നോ പ​ഞ്ചാ​യ​ത്തു​ക​ൾ ത​യാ​റാ​കു​ന്നി​ല്ല. പ​ല​യി​ട​ത്തും കാ​ട്ടു​പ​ന്നി​ക​ളെ വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ കൊ​ല്ലു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ശ​ല്യ​ക്കാ​രാ​യ കാ​ട്ടു​പ​ന്നി​ക​ളെ കൊ​ല്ലാ​നു​ള്ള ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ​പ്പോ​ൾ നി​ല​വി​ലു​ള്ള ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്ന​ത്തെ വ​നം വ​കു​പ്പ് മ​ന്ത്രി കെ. ​രാ​ജു വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കി​യ നി​ർ​ദേ​ശ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ന്നി​യി​ലാ​ണ് ആ​ദ്യ​മാ​യി കാ​ട്ടു​പ​ന്നി​യെ വെ​ടി​വെ​ച്ച് കൊ​ല്ലു​ന്ന​ത്. 2014 മു​ത​ൽ ശ​ല്യ​ക്കാ​രാ​യ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ച് കൊ​ല്ലാ​ൻ ഉ​ത്ത​ര​വ് ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ ഫോ​റ​സ്റ്റ് ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ 2019ൽ ​ഉ​ത്ത​ര​വി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​യ​തി​ന് ശേ​ഷം 2019 മാ​ർ​ച്ചി​ൽ ഉ​ത്ത​ര​വ് ഡി.​എ​ഫ്.​ഒ​മാ​ർ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു.

കോ​ന്നി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫി​സ​ർ സ​ലി​ൻ ജോ​സി​നെ​യാ​ണ് കോ​ന്നി മ​ണ്ഡ​ല​ത്തി​ൽ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. ഇ​തി​ന് ശേ​ഷം കോ​ന്നി​യി​ലെ​ത്തി​യ മ​ന്ത്രി കെ. ​രാ​ജു നി​ല​വി​ലു​ള്ള ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൃ​ഷി ന​ശി​പ്പി​ക്കു​ക​യും ജ​ന​ങ്ങ​ളെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ച് കൊ​ല്ലാ​ൻ കോ​ന്നി, റാ​ന്നി ഡി​വി​ഷ​ന​ൽ ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ അ​രു​വാ​പ്പു​ലം തോ​പ്പി​ൽ മി​ച്ച​ഭൂ​മി കോ​ള​നി​യി​ലെ അ​നി​ത​കു​മാ​രി​യു​ടെ കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങി​യ പ​ന്നി​യെ വെ​ടി​വെ​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു. ഇ​തേ ദി​വ​സം ത​ന്നെ അ​രു​വാ​പ്പു​ലം സ​ന്തോ​ഷി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ കാ​ട്ടു​പ​ന്നി​യെ വെ​ടി​വെ​ച്ചു. എ​ന്നാ​ൽ ഇ​ത് ര​ക്ഷപെ​​ടു​ക​യാ​യി​രു​ന്നു. കോ​ന്നി ഫോ​റ​സ്റ്റ് സ്ട്രൈ​ക്കി​ങ് ഫോ​ഴ്സ് ഇ​തു​വ​രെ 88 കാ​ട്ടു​പ​ന്നി​ക​ളെ​യാ​ണ് വെ​ടി​വെ​ച്ച് കെ​ന്ന​ത്​. 2500 രൂ​പ​യാ​ണ് പ​ന്നി​ക​ളെ കൊ​ല്ലാ​ൻ ഷൂ​ട്ട​ർ​മാ​ർ​ക്ക് ന​ൽ​കു​ന്ന​ത്. ജി​ല്ല​യി​ലെ പ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ചു കൊ​ല്ലു​ന്ന നി​യ​മം ന​ട​പ്പാ​കാ​തെ വ​ന്ന​തോ​ടെ വ​ല​യു​ക​യാ​ണ് ക​ർ​ഷ​ക​ർ.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പേരിശേരി ആലുമൂട്ടിൽ പടി – പള്ളി റോഡ് നവീകരിച്ചു

0
ചെങ്ങന്നൂർ : പുലിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് 3 പേരിശേരി ആലുമൂട്ടിൽപടി പേരിശ്ശേരി...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് പവന് 280 രൂപയോളമാണ്...

സുവിശേഷകൻ ബാലസംഘം പത്തനംതിട്ട സെന്‍റര്‍ ക്യാമ്പ് നാളെ മുതല്‍

0
പത്തനംതിട്ട : ബ്രദറൺ സഭകളുടെ വിദ്യാർത്ഥി പ്രസ്ഥാനമായ സുവിശേഷകൻ ബാലസംഘം...

സിബിഐ അന്വേഷണ ഉത്തരവിനെതിരെ അപ്പീൽ നൽകാനൊരുങ്ങി കെ.എം എബ്രഹാം

0
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിലെ സിബിഐ അന്വേഷണ ഉത്തരവിനെതിരെ മുഖ്യമന്ത്രിയുടെ...