പെരുമ്പെട്ടി : കോട്ടാങ്ങൽ പഞ്ചായത്തിൽ കുളത്തൂരിൽ കഴിഞ്ഞ രാത്രിയും കാട്ടുപന്നി ആക്രമണത്തിൽ വ്യാപക കൃഷിനാശം സംഭവിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ മേഖലയിൽ കാട്ടുപന്നി കൃഷി നശിപ്പിക്കുന്നത് ഇത് 5ാം തവണയാണ്. പന്നിക്കൂട്ടം മരച്ചീനിയും വാഴയും ചേമ്പും ചേമ്പും ഇടവിളക്കൃഷികളും നാമാവശേഷമാക്കി. കാട്ടുകൽ ഉപയോഗിച്ച് സംരക്ഷണം തീർത്ത കൈയ്യാലകൾ വരെ കുത്തിയിളക്കിയ നിലയിലാണ്. വിരയേയും പാമ്പിനെയും പിടിക്കുന്നതിനാണു കൈയ്യാല ഇളക്കുന്നത് എന്നാണ് കർഷകർ പറയുന്നത്. മേഖലയിലെ കുമ്പിളുവേലി, കല്ലംമാക്കൽ, കിടരക്കുഴി, പഞ്ചായത്തുപടി എന്നീ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ കൃഷിനാശം സംഭവിച്ചത്. മേച്ചേരിമണ്ണിൽ ജോമോൻ, കൊന്നകുളത്ത് ജോസഫ് ജോൺ, ജോബി കൊന്നകുളത്, വിനുകുട്ടൻ വള്ളോപുളിക്കൽ എന്നിവരുടെ കൃഷിയിടത്തിലാണ് ഭൂരിഭാഗം വിളകളും നശിപ്പിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1