ഇളകൊള്ളൂർ : പ്രമാടം പഞ്ചായത്തിലെ ഇളകൊള്ളൂർ പാലത്തിന് സമീപമുള്ള തകരകണ്ടത്തിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമായതോടെ കർഷകർ ബുദ്ധിമുട്ടുന്നു. ഓണവിപണി ലക്ഷ്യമിട്ട് ഏത്തവാഴ, ചേന, കാച്ചിൽ തുടങ്ങിയവ കൃഷിയിറക്കിയിട്ടുണ്ട്. അഞ്ഞൂറോളം ഏത്തവാഴകൾ കൃഷിയിറക്കിയവരാണ് ഇവിടുത്തെ കർഷകർ. വരൾച്ചക്കാലത്ത് വെള്ളം എത്തിച്ചാണ് കൃഷി സംരക്ഷിക്കുന്നത്. പ്രകൃതി നാശങ്ങൾക്ക് പുറമെ കാട്ടുപന്നികളും കൃഷി നശിപ്പിക്കുന്നു. കർഷകരെ സഹായിക്കാനായി പഞ്ചായത്തുകളിൽ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാമെന്ന് സർക്കാർ തീരുമാനം ഉണ്ടെങ്കിലും ഇളകൊള്ളൂരിൽ നടപ്പാക്കിയിട്ടില്ല. വായ്പ എടുത്ത് കൃഷിയിറക്കിയ കർഷകർക്ക് വിളകൾ കിട്ടിയില്ലെങ്കിൽ സാമ്പത്തിക ബാധ്യതയിലേക്ക് പോകേണ്ട അവസ്ഥയാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033