Thursday, April 10, 2025 2:05 pm

പോത്തുകല്ലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പോലീസുകാരന് പരിക്ക്

For full experience, Download our mobile application:
Get it on Google Play

എടക്കര: പോത്തുകല്ലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പോലീസുകാരന് പരിക്ക്. കോഴിക്കോട് എ.ആര്‍ ക്യാമ്പില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ പോത്തുകല്‍ വനം സ്റ്റേഷനില്‍ എത്തിയ സിവില്‍ പോലിസ് ഓഫീസര്‍ സംഗീതിനാണ് (30) പരിക്കേറ്റത്. ഇദ്ദേഹത്തെ നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്‍കി രാവിലെ ഒന്‍പതരയോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെ ഏഴരയോടെ പോത്തുകല്‍ കോടാലിപൊയിലിലാണ് സംഭവം. ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ മോഴയാന ഭീതിപരത്തി നിലയുറപ്പിച്ച വിവരമറിഞ്ഞെത്തിയ വനപാലക സംഘത്തിലായിരുന്നു സംഗീത്.

കനത്ത മഴക്കിടെ ആനയെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമത്തില്‍ ആന ഫോറസ്റ്റ് ജീവനക്കാരെ പിന്തുടര്‍ന്നു. അതിനിടെ കാല്‍ വഴുതി വീണ സംഗീതിനെ ആന ചവിട്ടുകയായിരുന്നു. നെഞ്ചിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി മുതല്‍ തന്നെ പോത്ത്കല്ല് പഞ്ചായത്തിലെ അമ്പിട്ടാംപൊട്ടി, ശാന്തിഗ്രാം, കോടാലി പൊയില്‍ മേഖലയില്‍ കാട്ടാന ഇറങ്ങിയിരുന്നു. അമ്പിട്ടാംപൊട്ടി ചാലിയാര്‍ പുഴ കടന്നാണ് കാട്ടാനകള്‍ എത്തിയത്. പോത്ത്കല്ല് കോടാലി പൊയിലില്‍ ഇറങ്ങിയ കാട്ടാനയെ രാവിലെ നാട്ടുകാരും പോലീസും വനപാലകരും ചേര്‍ന്നാണ് കാട് കയറ്റാന്‍ ശ്രമിച്ചത്. ഇതിനിടെയാണ് സ്പെഷ്യല്‍ സ്ക്വാഡിലെ പോലീസുകാരന് പരിക്കേറ്റത്.

തുടര്‍ന്ന് സെയ്ന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.ആര്‍. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ആനയെ തുരത്തി. മലയേര മേഖലയിലെ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാനും വെടിവെച്ച്‌ തുരത്താനുമായി കോഴിക്കോട് ജില്ലയില്‍ നിന്നും പതിനെട്ട് പോലിസുകാരെ വനം വകുപ്പില്‍ ഡെപ്യൂട്ടേഷനില്‍ നിയമിച്ചിട്ടുണ്ട്. ഇത്തരത്തില്‍ എത്തിയ സംഘാംഗമാണ് പരിക്കേറ്റ സംഗീത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ​തി​നൊ​ന്നു​കാ​രി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ പ്ര​തിക്ക്​ 11 വ​ർ​ഷം ക​ഠി​ന​ത​ട​വും 50,000 രൂ​പ പി​ഴ​യും ശി​ക്ഷ

0
പ​ത്ത​നം​തി​ട്ട : പ​തി​നൊ​ന്നു​കാ​രി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ പ്ര​തിക്ക്​ 11 വ​ർ​ഷം...

മുനമ്പം ഭൂമിയുടെ സ്വഭാവം പരിഗണിക്കാൻ വഖഫ് ട്രൈബ്യൂണൽ

0
കോഴിക്കോട്: മുനമ്പം ഭൂമിയുടെ സ്വഭാവം പരിഗണിക്കാൻ വഖഫ് ട്രൈബ്യൂണൽ. ഭൂമി വഖഫാണോ...

ജനറൽ കോച്ചുകൾ സ്ലീപ്പർ കോച്ചുകളാക്കാനുള്ള തീരുമാനം പിൻവലിച്ചു

0
തൃശൂർ: 16327/16328 മധുര-ഗുരുവായൂർ-മധുര എക്സ്പ്രസിൽ നാല് ജനറൽ കോച്ചുകൾ സ്ലീപ്പർ കോച്ചുകളാക്കാനുള്ള...

വഖഫ് ഭേദഗതി നിയമം ; പ്രതിപക്ഷ പ്രതിഷേധത്തെ പ്രതിരോധിക്കാൻ ബിജെപി

0
ഡൽഹി: വഖഫ് ഭേദഗതി നിയമത്തിൽ പ്രതിപക്ഷ പ്രതിഷേധത്തെ പ്രതിരോധിക്കാൻ ബിജെപി. നിയമത്തിന്‍റെ...