പാലക്കാട് : ധോണിയില്‍ വീണ്ടും പി ടി 7 എന്നറിയപ്പെടുന്ന കാട്ടാന ഇറങ്ങി. പുലര്‍ച്ചെ 5.30 ന് ലീഡ് കോളേജിന് സമീപത്താണ് ആന ഇറങ്ങിയത്. കഴിഞ്ഞ ദിവസവും ആന ഇറങ്ങിയെങ്കിലും ഒരു കൊമ്പനും ഒരു പിടിയാനയും ഒപ്പം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഒറ്റയ്ക്കായിരുന്നു പിടി എത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമഫലമായി ആനയെ കാടുകയറ്റിയിട്ടുണ്ട്. എന്നിരുന്നാലും വലിയ ആശങ്കയിലാണ് ധോണിയിലെ ജനങ്ങള്‍ കഴിയുന്നത്.
തുടര്‍ച്ചയായി ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുന്ന ആന പ്രദേശവാസികളുടെ പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. കാട്ടാന ശല്യം രൂക്ഷമായതോടെ വൈകിട്ട് ആറ് മണിയ്ക്ക് ശേഷം ഇവിടെയുള്ളവര്‍ ഇപ്പോള്‍ പുറത്തിറങ്ങാറില്ല. അതിരാവിലെ ജോലിക്ക് പോകുന്നവരാണ് പലപ്പോഴും ആനയുടെ മുന്നില്‍പ്പെടാറുള്ളത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് പ്രഭാത നടത്തത്തിനിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്നിരുന്നു. അതിനുശേഷം ഇവിടുളളവര്‍ പ്രഭാത നടത്തം തന്നെ വേണ്ടെന്ന് വെച്ചിരിക്കുകയാണ്. അത്രമാത്രം ഭീതിയിലാണ് ഓരോ ദിനവും ജനങ്ങള്‍ കഴിച്ചുകൂട്ടുന്നത്.
പാലക്കാട് കേന്ദ്രമാക്കി കാണപ്പെടുന്ന ആനകളെ തിരിച്ചറിഞ്ഞ് പേരുകള്‍ നല്‍കിയിട്ടുണ്ട്. പാലക്കാട് ടസ്‌കര്‍ (പിടി) എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. ഏകദേശം പതിനഞ്ചോളം ആനകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയ്ക്ക് പാലക്കാട് ടസ്‌കര്‍ എന്ന പേരിനൊപ്പം ഒന്നു മുതലുള്ള നമ്പരുകള്‍ ഉപയോഗിച്ചാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.