നിലയ്ക്കല്‍ : നിലയ്ക്കലില്‍ തീർത്ഥാടന പാതയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരെ ഭയപ്പെടുത്തി കാട്ടാന. കാട്ടില്‍ നിന്നിറങ്ങിയ ആന ആദ്യം എതിര്‍ദിശയിലേക്ക് പോയെങ്കിലും പിന്നീട് പോലീസുകാര്‍ക്ക് നേരെ തിരിയുകയായിരുന്നു. ചിഹ്നം വിളിച്ച് പോലീസുകാരുടെ പിന്നാലെ കുറെ ദൂരം ഓടിയ ശേഷം സമീപ കാട്ടിലേക്ക് ഇറങ്ങി.
ആനയുടെ വരവ് കണ്ട് ബൈക്ക് സ്റ്റാര്‍ട്ട് ആക്കി രക്ഷപ്പെടാന്‍ പോലീസുകാര്‍ ശ്രമിച്ചെങ്കിലും ഈ സമയം ബൈക്ക് സ്റ്റാര്‍ട്ട് ആകാതെ വന്നതോടെ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരുടെ വാഹനം ആന തള്ളി താഴെയിട്ടു.