മലയാറ്റൂര്‍ : ഇരയെന്ന് കരുതി ഉടുമ്പിന്‍റെ വാലില്‍ കടിച്ച് ഊരാക്കുടുക്കിലായി രാജവെമ്പാല. കടിയേറ്റ ഉടുമ്പ് തിരിച്ച് കടിച്ചതോടെ ഉരക രാജാവ് പെട്ടു. മലയാറ്റൂര്‍ വനമേഖലയിലെ തുണ്ടം റേഞ്ചിലാണ് സംഭവം. ഇരയാണെന്നോര്‍ത്ത് രാജവെമ്പാല ഉടുമ്പിന്‍വാലില്‍ കടിച്ചതാണ് പൊല്ലാപ്പായത്. കടിയേറ്റ് കലിപൂണ്ട് ഉടുമ്പ് തിരിച്ച് കടിച്ചതോടെ ഏറ്റുമുട്ടല്‍ തുടങ്ങി.
ഇരുവരും തമ്മില്‍ നടന്ന പൊരിഞ്ഞ പോരാട്ടത്തിന്‍്റ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത് ബീറ്റ് പട്രോളിങ്ങിനിറങ്ങിയ വനപാലകരാണ്. 15 അടിയോളം നീളമുള്ള ഉരകരാജാവും , ഒത്ത വലുപ്പുള്ള ഉടുമ്പും തമ്മിലുള്ള ഏറ്റുമുട്ടല്‍ പത്ത് മിനിറ്റോളം നീണ്ടു. ഒടുവില്‍ കിടന്നുമറിഞ്ഞ് ഉടുമ്പാണ് ആദ്യം പിടിവിട്ട് കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടത്. ഉടുമ്പ് പിടിവിട്ടതോടെ രാജവെമ്പാലയും കടിവിട്ട് കാട്ടിലേക്ക് ഇഴഞ്ഞുനീങ്ങി.