അതിരപ്പള്ളി:അതിരപ്പള്ളിയിൽ വിനോദസഞ്ചാരികളുടെ കാറിന് നേരെ കാട്ടാനയുടെ ആക്രമണം. ആനമല റോഡിൽ ആനക്കയം മേഖലയിൽ ആണ് സംഭവം. അത്ഭുതകരമായാണ് സഞ്ചാരികൾ രക്ഷപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. റോഡരികിൽനിന്ന കാട്ടാന കാറിന് നേരെ പാഞ്ഞു വന്നു കാറിൻറെ ബോണറ്റിൽ ഇടിക്കുകയായിരുന്നു. സഞ്ചാരികൾ ഉടൻ തന്നെ കാർ പുറകോട്ടു എടുത്തു. എറണാകുളം സ്വദേശികളുടെ കാറാണ് ആന ആക്രമിച്ചത്. വാൽപ്പാറയിൽ നിന്ന് മലക്കപ്പാറ വഴി എറണാകുളത്തേക്ക് പോവുകയായിരുന്നു സഞ്ചാരികൾ.
കാട്ടാനകളുടെ സാന്നിധ്യം അപൂര്‍വ്വമായിരുന്ന താമരശ്ശേരി ചുരത്തില്‍ കാട്ടാനക കൂട്ടത്തെ കണ്ടത് രണ്ട് ദിവസം മുന്‍പാണ്.
വയനാട് താമശ്ശേരിചുരം രണ്ടാം വളവിലെ റോഡിനോട് ചേർന്ന വനമേഖലയിലാണ് കാട്ടാനകള കണ്ടത്. യാത്രക്കാർ വാഹനങ്ങൾ നിർത്തിയതോടെ കാട്ടാനകൂട്ടം ഉൾവനത്തിലേക്ക് നീങ്ങിമാറുകയായിരുന്നു. ഏപ്രില്‍ രണ്ടാം വാരത്തില്‍ വയനാട് വേലിയമ്പത്ത് കാട്ടാനയുടെ ആക്രമണത്തിൽ ബൈക്ക് തകർന്നിരുന്നു. രാവിലെ 6.30 ഓടെയാണ് ബൈക്ക് യാത്രികനായ ഇളവുങ്കൽ സണ്ണിയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ സണ്ണിയുടെ ബൈക്ക് തകർന്നു. തലനാരിഴയ്ക്കാണ് സണ്ണി പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്. സമീപത്തെ വനമേഖലയിൽ നിന്ന് ജനവാസ മേഖലയിലേക്ക് ആനയിറങ്ങുന്നത് പതിവാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033