Sunday, May 4, 2025 9:28 pm

പലിശ നിരക്ക് വർധിപ്പിക്കുമോ? ആർബിഐയുടെ എംപിസി യോഗത്തിന് ഇന്ന് തുടക്കം

For full experience, Download our mobile application:
Get it on Google Play

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ത്രിദിന മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗം ഇന്ന് ആരംഭിക്കും. കഴിഞ്ഞ യോഗത്തിൽ ആർബിഐ റിപ്പോ നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല. പണപ്പെരുപ്പം നിയന്ത്രിതമാവുകയും കൂടുതൽ കുറയാനുമുള്ള സാഹചര്യം കണക്കിലെടുത്ത് ഈ യോഗത്തിലും പലിശ നിരക്കിൽ മാറ്റമുണ്ടായേക്കില്ലെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൂട്ടൽ. 43ാമത് എംപിസി യോഗത്തിന്റെ തീരുമാനം ജൂൺ 8ന് പ്രഖ്യാപിക്കും.

റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിൽ ജൂൺ 6 മുതൽ 8 വരെ ആറംഗ മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരും. ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള (സിപിഐ) പണപ്പെരുപ്പം ഏപ്രിലിൽ 18 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.7 ശതമാനമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് എംപിസി യോഗം ചേരുന്നത്. ഈ സാമ്പത്തിക വർഷത്തിൽ സെൻട്രൽ ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ രണ്ടാമത്തെ യോഗമാണിത്.

ഏപ്രിലിൽ നടന്ന അവസാന യോഗത്തിൽ നിരക്ക് വർദ്ധന താല്കാലികമായി നിർത്തിവച്ച്,​ 6.5 ശതമാനം റിപ്പോ നിരക്കിൽ തുടരുകയായിരുന്നു. അതിനുമുമ്പ് നാണയപ്പെരുപ്പം പിടിച്ചുനിർത്താനുള്ള ശ്രമത്തിൽ 2022 മേയ് മുതൽ തുടർച്ചയായി ആറ് തവണ സെൻട്രൽ ബാങ്ക് റിപ്പോ നിരക്ക് കൂട്ടിയിരുന്നു. 2023 ഫെബ്രുവരി വരെ മൊത്തം 250 ബി.പി.എസ് പോയിന്റാണ് ആർ.ബി.ഐ ഉയർത്തിയത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓപ്പറേഷൻ ഡി-ഹണ്ട് : 163 പേരെ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ (മേയ് മൂന്ന്) സംസ്ഥാനവ്യാപകമായി നടത്തിയ...

പാലക്കാട് അട്ടപ്പാടിയിൽ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

0
പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. അന്യസംസ്ഥാന തൊഴിലാളികൾ...

വ്യാജ ഹാള്‍ടിക്കറ്റ് വിദ്യാര്‍ത്ഥിക്ക് നല്‍കിയത് അക്ഷയ സെന്റര്‍ ജീവനക്കാരിയെന്ന് മൊഴി

0
പത്തനംതിട്ട: പത്തനംതിട്ടയില്‍ നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാള്‍ ടിക്കറ്റുമായി വിദ്യാര്‍ത്ഥി എത്തിയ...

തൃശ്ശൂർ പൂരത്തിന് തിടമ്പേറ്റാൻ കൊമ്പൻ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് ഫിറ്റ്നസ് നൽകി

0
തൃശൂർ: തൃശ്ശൂർ പൂരത്തിന് തിടമ്പേറ്റാൻ കൊമ്പൻ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് ഫിറ്റ്നസ് നൽകി....