പത്തനംതിട്ട : ജനറൽ ആശുപത്രിയിൽ ഒ പി വിഭാഗം ഒഴിച്ച് ബാക്കി എല്ലാ സംവിധാനങ്ങളും കോന്നി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുവാനുള്ള ഏത് നീക്കത്തെയും യു ഡി എഫ് ചെറുക്കുമെന്ന് മുൻ ഡി സി സി പ്രസിഡൻ്റ് പി മോഹൻരാജ് പറഞ്ഞു. ശസ്ത്രക്രിയ വിഭാഗം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കോന്നി മെഡിക്കൽ കോളേജിലേക്ക് മാറ്റുവാനുള്ള നീക്കത്തിനെതിരെ ജനറൽ ആശുപത്രിയിലേക്ക് നഗരസഭ യു ഡി എഫ് പാർലമെൻ്ററി പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ കെട്ടിടം പണിയാനെന്ന പേരിൽ നടപ്പിലാക്കുന്ന മാറ്റങ്ങൾ സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ആസ്ഥാനത്തെ പല വികസന പദ്ധതികളും പാതിവഴിയിലുമാണെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ പ്രതിപക്ഷ നേതാവ് കെ ജാസിം കുട്ടി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എ സുരേഷ് കുമാർ, തോമസ് ജോസഫ്, അഡ്വ റോഷൻ നായർ, സിന്ധു അനിൽ, സുനിൽ കുമാർ, ജെറി മാത്യു സാം, റനീസ് മുഹമ്മദ്, നാസർ തോണ്ട മണ്ണിൽ, നഹാസ് പത്തനംതിട്ട, അബ്ദുൾ കലാം ആസാദ്, നിതിൻ മണക്കാട്ട് മണ്ണിൽ, സി കെ അർജുനൻ, അംബിക വേണു, മേഴ്സി വർഗീസ്, പി കെ ഇഖ്ബാൽ, അജിത് മണ്ണിൽ, ജോമോൻ പുതുപ്പറമ്പിൽ, അഷറഫ് അപ്പാക്കുട്ടി, ഷാനവാസ് പെരിങ്ങമല, പി എം അമീൻ, അശോക് കുമാർ സി കെ, സജിനി മോഹൻ, എസ് ഫാത്തിമ, അരവിന്ദ് സി ഗോപാൽ, സുബൈർ പത്തനംതിട്ട, അഖിൽ സന്തോഷ്, ബാസിത് കുലശേഖരപതി, അജ്മൽ കരീം എന്നിവർ പ്രസംഗിച്ചു.