Tuesday, July 2, 2024 3:11 pm

ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് പ്രവർത്തിക്കും ; ആന്റോ ആന്റണി എം.പി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക്സഭാ മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുവാൻ ലോക്സഭക്ക് അകത്തും പുറത്തും കൂടുതൽ ശക്തമായ പോരാട്ടം നടത്തുമെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ നിന്നും നാലാം പ്രാവശ്യവും വിജയിച്ച എം.പി ക്ക് യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാലപ്പുഴയിൽ നല്കിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് സംസാരിക്കുകയായിരുന്നു അദ്ദേഹം.  തുടച്ചയായ ബഹുഭൂരിപക്ഷ വിജയം കൂടുതൽ വിനയത്തോടെ ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുവാനുള്ള ഊർജ്ജം ലഭിച്ചിരിക്കുകയാണെന്നും മലയോര കർഷകരും തൊഴിലാളികളും സാധാരണക്കാരും വിദേശ മലയാളികളുമുളള നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ ക്ഷേമത്തിനായി കേന്ദ്ര, സംസ്ഥന സർക്കാരുകളെക്കൊണ്ട് പരമാവധി വികസന പ്രവർത്തനങ്ങൾ നടത്തുമെന്നും ആന്റോ ആന്റണി പറഞ്ഞു.

യു. ഡി.എഫ് മണ്ഡലം ചെയർമാൻ ദിലീപ് പൊതീപ്പാട് അദ്ധ്യക്ഷത വഹിച്ചു.
യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ എസ്.സന്തോഷ് കുമാർ, ഡി.സി.സി ഭാരവാഹികളായ വെട്ടൂർ ജ്യോതി പ്രസാദ്, സാമുവൽ കിഴക്കുപുറം, എലിസബത്ത് അബു, ബ്ലോക്ക് പ്രസിഡന്റ് ആർ. eദേവകുമാർ ഭാരവാഹികളായ വി.സി. ഗോപിനാഥ പിള്ള, അനിൽ ശാസ്ത്ര മണ്ണിൽ, പ്രമോദ് താന്നിമൂട്ടിൽ, സണ്ണി കണ്ണം മണ്ണിൽ,എം.സി ഗോപാലകൃഷ്ണപിള്ള, മണ്ഡലം ഭാരവാഹികളായ സിനിലാൽ ആലു നില്ക്കുന്നതിൽ, ബിന്ദു ജോർക്ക്, രാഹുൽമുണ്ടക്കൽ, രജേന്ദ്രൻ ചെറിയത്ത്, ബെന്നി ഈട്ടിമൂട്ടിൽ, സി.പി.സുധീഷ്, എലിസബത്ത് രാജു, ആശാകുമാരി പെരുമ്പ്രാൽ എന്നിവർ പ്രസംഗിച്ചു. മലയാലപ്പുഴ പഞ്ചായത്തിലെ ഇലക്കുളം, വടക്കുപുറം ,വെട്ടൂർ എന്നിവിടങ്ങളിലും എം.പി ക്ക് ആവേശകരമായ സ്വീകണം നല്കി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊയിലാണ്ടി കോളേജ് പ്രിൻസിപ്പൽ മുൻപും മോശമായി പെരുമാറി ; രണ്ട് കാലിൽ കോളേജിൽ...

0
കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജ് സംഘര്‍ഷത്തിൽ പ്രിൻസിപ്പൽ വിദ്യാർഥികളോട് മോശമായി മുമ്പും...

എസിപിയുടെ യോഗത്തിൽ സിഐയും എസ്ഐയും പങ്കെടുത്തില്ല ; നടപടി പാറാവുകാരന് എതിരെ

0
തിരുവനന്തപുരം: എസിപി വിളിച്ച യോഗത്തിൽ എസ്ഐയും സിഐയും പങ്കെടുക്കാതിരുന്നതിന് പാറാവുകാരന് ശിക്ഷ....

ഇടുക്കിയിൽ കളക്ടർക്ക് തിരിച്ചടി ; ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത് സ്റ്റേ ചെയ്ത് ഹൈക്കോടതി

0
ഇടുക്കി: ഇടുക്കിയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത് സ്റ്റേ ചെയ്ത് ഹൈക്കോടതി. ഭൂസംരക്ഷണ സേനയിലെ...

യുപിയില്‍ 80 സീറ്റുകളില്‍ ജയിച്ചാലും ഇവിഎമ്മില്‍ വിശ്വസിക്കില്ലെന്ന് അഖിലേഷ് യാദവ്

0
ഡല്‍ഹി: ഉത്തർപ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളിലും തന്‍റെ പാര്‍ട്ടി ജയിച്ചാലും...