Monday, July 7, 2025 1:48 pm

സർവീസിന് കൊടുത്ത വാഹനം അപകടത്തിൽപ്പെട്ടാൽ കമ്പനി നഷ്ടപരിഹാരം നൽകുമോ?

For full experience, Download our mobile application:
Get it on Google Play

സർവീസിനായി വാഹനം ഏൽപ്പിക്കുമ്പോൾ സർവീസ് അഡ്വൈസർ കാണിച്ചുതരുന്നിടത്തൊക്കെ ഒപ്പിട്ടുകൊടുത്ത് സ്ഥലം വിടരുത്. ഒപ്പിടുന്നതിന് മുമ്പ് വായിച്ചു നോക്കണം. എന്തൊക്കെയാണു ചെയ്യാൻ പോകുന്നത്, എത്ര ചാർജ് ആകും എന്നു വ്യക്തമായി മനസ്സിലാക്കുകയും നമുക്കു തരുന്ന സർവീസ് റിക്വസ്റ്റിന്റെ കോപ്പിയിൽ കൃത്യമായി രേഖപ്പെടുത്തി വാങ്ങുകയും ചെയ്യണം. ചെലവേറിയ റിപ്പയർ വേണം എന്നറിയിച്ചാൽ അൽപം അസൗകര്യമാണെങ്കിലും സർവീസ് സെന്ററിൽ ഇടയ്ക്ക് പോയി കണ്ടു ബോധ്യപ്പെടണം. പണി തീർന്നു കിടക്കുകയാണ് എന്നു സർവീസ് സെ‌ന്റർ അറിയിച്ചാൽ എങ്ങനെയെങ്കിലും ബിൽ തീർത്ത് വണ്ടിയുമായി പോകാൻ തിടുക്കപ്പെടരുത്. ചെയ്ത പണികൾ വിശദീകരിക്കാനും മാറിയ പാർട്ടുകൾ കാണിച്ചുതരാനും ആവശ്യപ്പെടാം.

റിപ്പയർ ബിൽ സൂക്ഷിച്ചുവെയ്ക്കുക, ഒറിജിനൽ സ്പെയറുകൾക്ക് കുറഞ്ഞത് ആറുമാസം വാറന്റിയുണ്ട്. മിക്ക നിർമ്മാതാക്കളും മേജർ റിപ്പയറുകൾക്കും വാറന്റി നൽകുന്നുണ്ട്. ഈ വക കാര്യങ്ങൾ ചോദിച്ചറിയാനും എഴുതി വാങ്ങാനും മടിക്കരുത്. പെയിന്റിങ്ങിലെ തകരാറ്, ട്രിമ്മിന്റെ ശബ്ദങ്ങൾ എന്നിവയെല്ലാം സൗജന്യ സർവീസ് കാലയളവിൽ പരിഹരിച്ചു വാങ്ങണം. വേണ്ടിവന്നാൽ വാഹന നിർമ്മാതാവിന്റെ കസ്റ്റമർ സർവീസ് വിഭാഗവുമായി ബന്ധപ്പെടാനും മടിക്കരുത്. ഡീലർഷിപ്പിനു വെളിയിൽ സെർവിസിന് കൊടുക്കും മുൻപ് ആവശ്യത്തിനുള്ള പരിചയവും ഉപകരണങ്ങളും അവർക്ക് ഉണ്ടോ എന്ന് അന്വേഷിക്കണം. പ്രമുഖ കമ്പനികളുടെയെല്ലാം സർവ്വീസ് നിരക്കുകൾ അവരുടെ വെബ്സൈറ്റുകളിൽ ലഭ്യമാണ്. അതുപോലെ സ്പെയർപാർട്സുകളുടെ വില കൃത്യമായി അറിയുവാനും സാധിക്കും.

ഓരോ സര്‍വീസ് സെന്ററിനും വാഹനത്തിന് ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് സര്‍വീസ് അഡ്വൈസറില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളുള്ള ഒരു വർക് ഷീറ്റ് ഉണ്ടാകും. വാഹനം ഡെലിവര്‍ ചെയ്യുന്ന സമയത്ത് പ്രധാന പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ചോ എന്ന് worksheet നോക്കി ഉറപ്പ് വരുത്തണം. സർവീസിന് കൊടുക്കുന്നതിനു മുമ്പ് വാഹനത്തിന്റെ ഫോട്ടോ എടുത്ത് സൂക്ഷിച്ചു വെയ്ക്കണം. സര്‍വീസ് ബില്ല് വിശദമായി പരിശോധിക്കേണ്ടത് അനിവാര്യമാണ്. ഇനങ്ങളുടെ വില നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ക്വട്ടേഷനുമായി പൊരുത്തപ്പെടുന്നുണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കാതെ ബില്‍ തുക അടക്കരുത്. എഞ്ചിന്‍ ഓയില്‍ ടോപ്പ് അപ്പ് ചെയ്യുമ്പോള്‍ പണം അടയ്ക്കേണ്ടതില്ല. എഞ്ചിന്‍ ഓയില്‍ മാറ്റുന്നതിനാണ് പണം നൽകേണ്ടത്. ടോപ്പ് അപ്പ് ചെയ്തതിന് നിരക്ക് ഈടാക്കിയിട്ടില്ലെന്ന് സ്ഥിരീകരിക്കുക. വണ്ടിയുടെഏതെങ്കിലും ഭാഗങ്ങള്‍ മാറ്റിയത് വില കൂടുതലാണെന്ന് സംശയം തോന്നിയാല്‍ ഓൺലൈനായി അത് പരിശോധിക്കുക.

വാഹനം സര്‍വീസ് ചെയ്ത് കഴിഞ്ഞശേഷമുള്ള ഓയിലിന്റെ നിറം പരിശോധിച്ച് അത് മാറ്റിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. വാഹനം സർവ്വീസ് കഴിഞ്ഞ് തിരികെ ലഭിച്ചാലുടൻ ഒന്ന് ഓടിച്ച് നോക്കുന്നത് നല്ലതാണ്. നാം ചൂണ്ടിക്കാട്ടിയ പരാതികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിൽ ഉടൻ ത​ന്നെ  സർവ്വീസ് സെന്ററുകാരെ അറിയിക്കുക. സർവ്വീസ് ഫീഡ്ബാക്ക് നൽകുന്നതിനുമുമ്പുതന്നെ ഇതുചെയ്താൽ അധിക ചിലവില്ലാതെ കുഴപ്പം പരിഹരിക്കാനാവും. സർവീസ് ഫീഡ്ബാക്ക് കണ്ണടച്ച് ഒപ്പിട്ട് Excellent service എന്ന് മാർക്ക്‌ ചെയ്ത് കൊടുക്കരുത്. സർവീസിൽ തർക്കം ഉണ്ടായാൽ അത് നിങ്ങൾക്ക് എതിരെയുള്ള തെളിവായി മാറും. ബാറ്ററി, ടയർ മുതലായവ കൊടുത്തത്‌ തന്നെയാണോ കിട്ടിയതെന്ന് ശ്രദ്ധിക്കണം. ഫുൾ ടാങ്ക് ഡീസൽ/പെട്രോള്‍ അടിച്ച് വാഹനം സർവീസിന് കൊടുക്കരുത്. സ്പീഡോമീറ്റർ റീഡിംഗ് എഴുതി വെയ്ക്കണം. ബില്ല് സൂക്ഷിച്ചു വെയ്ക്കണം. പരാതിയുണ്ടെങ്കിൽ ഉപഭോക്ത കോടതിയെ സമീപിച്ചാൽ അർഹമായ നഷ്ടപരിഹാരം ലഭിച്ചേക്കാം.

സർവീസിന് കൊടുക്കുന്ന വാഹനത്തിന് അപകടം ഉണ്ടാവുകയോ ഏതെങ്കിലും ഭാഗത്ത് ഡാമേജ് ഉണ്ടാവുകയോ ചെയ്താൽ ഉത്തരവാദി സർവീസ് സെന്റർ ആയിരിക്കും, കമ്പനി അല്ല.  നേരെ മറിച്ച് മാനുഫാക്ചറിങ് ഡിഫകറ്റിന് ഉത്തരവാദി കമ്പനിയായിരിക്കും, ഡീലർ അല്ല. വാഹനത്തിന് മാനുഫാക്ചറിങ് ഡിഫക്ട് ഉണ്ടെന്നു തോന്നിയാൽ ആദ്യത്തെ 10,000 കിലോമീറ്റർ കടക്കുന്നതിന് മുമ്പ് തന്നെ  കമ്പനിയെയും ഡീലറെയും രേഖാ മൂലം അറിയിക്കണം. ഇല്ലെങ്കിൽ നഷ്ടപരിഹാരം ലഭിക്കുവാൻ ബുദ്ധിമുട്ടാണ്.>>> തയ്യാറാക്കിയത് Adv. K.B Mohanan, 98474 45075

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള സര്‍വകലാശാല ആസ്ഥാനത്ത് ബാനര്‍ സ്ഥാപിച്ച് എസ്എഫ്ഐ

0
തിരുവനന്തപുരം: കേരള സര്‍വകലാശാല ആസ്ഥാനത്ത് ബാനര്‍ സ്ഥാപിച്ച് എസ്എഫ്ഐ. ശാഖയില്‍ പഠിച്ചത്...

ഇടുക്കിയില്‍ ജീപ്പ് സഫാരി നിരോധനം ഏര്‍പ്പെടുത്തിയതില്‍ പ്രദേശത്ത് വ്യാപക പ്രതിഷേധം

0
ഇടുക്കി: ഇടുക്കി ജില്ലയില്‍ ജീപ്പ് സഫാരി നിരോധനം ഏര്‍പ്പെടുത്തിയതില്‍ പ്രദേശത്ത് വ്യാപക...

ചി​റ്റാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തില്‍ തു​ട​ർ​ച്ച​യാ​യ ഏ​ഴാ​മ​ത്തെ സെ​ക്ര​ട്ട​റി​ക്കും സ്ഥ​ലം​മാ​റ്റം

0
ചി​റ്റാ​ർ : അ​ഞ്ചു വ​ർ​ഷ​ത്തെ ഭ​ര​ണ​സ​മി​തി കാ​ല​യ​ള​വി​ൽ സെ​ക്ര​ട്ട​റി​മാ​രു​ടെ മാ​റ്റം​കൊ​ണ്ട്...

താൻ പാകിസ്ഥാൻ സൈന്യത്തിന്‍റെ വിശ്വസ്തനായ ഏജന്‍റായിരുന്നുവെന്ന വെളിപ്പെടുത്തലുമായി തഹാവൂർ റാണ

0
ന്യൂഡൽഹി : ഇന്ത്യയെ നടുക്കിയ 2008ലെ മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യസൂത്രധാരന്മാരിൽ...