Sunday, May 4, 2025 11:22 pm

സിപിഎം ഹിന്ദുസമൂഹത്തെ വെല്ലുവിളിക്കുന്നു ; പ്രതിപക്ഷം സ്പീക്കറോട് സഹകരിക്കുമോ ? – വി.മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഗണപതി ഭഗവാനെ അവഹേളിച്ചതില്‍ തിരുത്തിനോ മാപ്പുപറച്ചിലിനോ തയാറല്ലെന്ന സിപിഎമ്മിന്റേയും സ്പീക്കറുടേയും നിലപാട് ഹൈന്ദവസമൂഹത്തോടുള്ള വെല്ലുവിളിയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഹൈന്ദവരെ അടച്ചാക്ഷേപിച്ചും അവജ്ഞയോടെ കണ്ടുമാണ് സിപിഎം മുന്നോട്ടുപോകുന്നത്. ശാസ്ത്രീയ വിശദീകരണവും ചര്‍ച്ചകളും ഹൈന്ദവവിശ്വാസത്തില്‍ മാത്രമെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. സ്പീക്കറുടെ മതത്തിന്റെ കാര്യം വരുമ്പോള്‍ നിലപാട് മറിച്ചാണ്. സയന്റിഫിക് ടെംപര്‍ ഒരു മതത്തില്‍ മാത്രം പോരെന്നും കേന്ദ്രമന്ത്രി വിമര്‍ശിച്ചു.

‘ വിനായകാഷ്ടകം’ എഴുതിയ ശ്രീനാരായണഗുരുദേവന്‍ അന്ധവിശ്വാസങ്ങളെ പ്രചരിപ്പിക്കുകയായിരുന്നുവെന്ന അഭിപ്രായം സിപിഎമ്മിനുണ്ടോ എന്നും വി.മുരളീധരന്‍ ചോദിച്ചു. എന്‍എസ്എസ്, എസ്എന്‍ഡിപി സംഘടനകള്‍ അമര്‍ഷം പ്രകടിപ്പിച്ചിട്ടും സിപിഎം മുഖവിലക്കെടുത്തില്ല. തിരുത്ത് വേണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ് ഇനിയെന്ത് നിലപാട് സ്വീകരിക്കുമെന്ന് പറയണം. ഈ സ്പീക്കറുടെ കീഴില്‍ നിയമസഭാ സമ്മേളനത്തിന് കോണ്‍ഗ്രസ് സഹകരിക്കുമോ എന്നും വി.മുരളീധരന്‍ ചോദിച്ചു. ക്ഷേത്രങ്ങളെ ആര്‍എസ്എസ് ആയുധശാലകളാക്കുന്നുവെന്ന് കുപ്രചാരണം നടത്തി സംഘത്തെ കടന്നാക്രമിച്ചവര്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധസംഭരണശാലയോട് കണ്ണടച്ചു. ഗ്രീന്‍വാലിയില്‍ കേരളം ഭരിച്ചവര്‍ െൈകകൊണ്ട നിലപാട് നമ്മള്‍ കണ്ടതാണെന്നും വി.മുരളീധരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് ഇന്ന് വരെ കണ്ടതിൽ ഏറ്റവും മികച്ചതെന്ന് മുൻ മന്ത്രി...

0
തൃശൂർ : പൂരം സാമ്പിൾ വെടിക്കെട്ട് ഇന്ന് വരെ കണ്ടതിൽ ഏറ്റവും...

വേടനെതിരെ ഉണ്ടായ നടപടി കേരളത്തിലെ ഒറ്റപ്പെട്ട നടപടിയല്ലെന്ന് കെ സി വേണുഗോപാൽ

0
തിരുവനന്തപുരം : വേടനെതിരെ ഉണ്ടായ നടപടി കേരളത്തിലെ ഒറ്റപ്പെട്ട നടപടിയല്ലെന്ന് കെ...

പ്ലസ് ടു വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

0
കൊല്ലം: കൊല്ലം അഞ്ചലിൽ പ്ലസ് ടു വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ...

കായംകുളത്ത് സിപിഐ ലോക്കൽ സമ്മേളനത്തിൽ ബഹളവും കയ്യാങ്കളിയും

0
കൊല്ലം: കായംകുളത്ത് സിപിഐ ലോക്കൽ സമ്മേളനത്തിൽ ബഹളവും കയ്യാങ്കളിയും. എൽ സി...