പത്തനംതിട്ട : കുമ്പഴ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം അടച്ചു പൂട്ടൽ ഭീഷണിയിൽ ആണെന്നത് ചിലരുടെയൊക്കെ സങ്കല്‍പ്പമാണെന്നും സാങ്കേതികമായ ചില തടസ്സങ്ങളാണ് ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണമായതെന്നും പത്തനംതിട്ട നഗരസഭ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ് പറഞ്ഞു. മൈലാടുംപാറ താഴത്ത് പ്രവർത്തിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രത്തിലേക്ക് ഇവിടെനിന്നും ഡോക്ടറെ മാറ്റിയത് മൂലമാണ് ഉച്ചയ്ക്ക് ശേഷമുള്ള ഒ.പി മുടങ്ങിയത് എന്ന തരത്തിലുള്ള ആരോപണമാണ് ഉയരുന്നത്. അതിന്റെ പിന്നില്‍ പതിനാറാം വാര്‍ഡ് കൌണ്‍സിലര്‍ ആയ താന്‍ ആണെന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറെയും ജീവനക്കാരെയും നിയമിക്കുന്നതും അവരുടെ ജോലി സമയം നിശ്ചയിക്കുന്നതും NHM ആണെന്നിരിക്കെ തന്റെ പേരിൽ ആക്ഷേപം ഉന്നയിക്കുന്നത് തീർത്തും അടിസ്ഥാനരഹിതമാണ്.
നിലവിൽ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഉച്ചയ്ക്കുശേഷം ഒ പി മുടങ്ങിയത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഒരു ഡോക്ടർ ജോലി രാജിവെച്ച് വിദേശത്ത് പോയ സാഹചര്യത്തിലാണ്. ഇലക്ഷൻ പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ നിയമന നടപടികൾ നടത്താൻ കഴിയാതെ വന്നു. എന്നാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് പത്തനംതിട്ട നഗരസഭ NHM അധികൃതരുമായി നിരന്തരം ചര്‍ച്ച നടത്തിയതിന്റെ ഫലമായി പുതിയ ഡോക്ടർമാർക്ക് നിയമന ഉത്തരവ് നൽകിയിട്ടുണ്ട്. യാഥാർത്ഥ്യം ഇതായിരിക്കെ കുമ്പഴയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള നടപടികളാണ് കുമ്പഴ വികസന സമിതിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും ജെറി അലക്സ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം.https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1