തിരുവനന്തപുരം : സ്‌പീക്കര്‍ എഎന്‍ ഷംസീര്‍ നടത്തിയ മിത്ത് പരാമര്‍ശം കേരളത്തിലെ വിശ്വാസസമൂഹത്തിനിടയില്‍ വലിയ രീതിയില്‍ അദ്ദേഹത്തിനെതിരെയും സിപിഎമ്മിനെതിരെയും കടുത്ത വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇത് പ്രകടമായതോടെയാണ് ഒരിക്കല്‍ അനുകൂലിച്ച് സംസാരിച്ച സംസ്ഥാന സെക്രട്ടറി മലക്കം മറിഞ്ഞത്. എന്നാല്‍ സ്‌പീക്കര്‍ പരാമര്‍ശം തിരുത്തി മാപ്പ് പറഞ്ഞാല്‍ സിപിഎം നാളുകളായി സ്വീകരിച്ചുവരുന്ന നിലപാടിന് എതിരാവുമെന്ന് വ്യക്തമായി അറിയാവുന്നത് കൊണ്ടുതന്നെ ഷംസീര്‍ കൂടുതല്‍ പ്രതികരണങ്ങളിലേക്ക് കടക്കാതെ സംയമനം പാലിച്ചു. എന്നാല്‍ ഈ പ്രശ്‌നത്തിന് ഒരു പരിഹാരക്രിയ കാണേണ്ടത് അത്യാവശ്യമാണെന്ന് സിപിഎമ്മിനും ഷംസീറിനും നന്നായി അറിയുന്നതുമാണ്. തന്‍റെ മണ്ഡലത്തിലെ ഗണപതി കുളത്തിന്‍റെ നവീകരണത്തിനായി സ്പീക്കര്‍ പണമനുവദിക്കുന്നത് ഈ ഘട്ടത്തിലാണ്. ഏകദേശം 64 ലക്ഷം രൂപയാണ് ഇതിനായി ഷംസീര്‍ തുക അനുവദിച്ചത്.
ശ്യാമാംബരം മുഖ സാഗരം, തുളസീദളം അതിസുന്ദരം എന്ന ഗണപതി സ്‌തുതിഗീതത്തോടൊപ്പം ക്ഷേത്രത്തിന്‍റെ ഒരു വീഡിയോയും ഉള്‍പ്പെടുത്തിയായിരുന്നു ഷംസീറിന്‍റെ പരിഹാരക്രിയ. ക്ഷേത്രക്കുളം നവീകരണത്തിനായുള്ള പദ്ധതികള്‍ മാസങ്ങള്‍ക്ക് മുമ്പേ ആരംഭിച്ചതാണെന്ന് ഷംസീറും പാര്‍ട്ടി നേതൃത്വവും അവകാശപ്പെടുന്നുണ്ടെങ്കിലും ഗണപതിയെ അവഹേളിച്ചു എന്നാരോപിച്ച് സംഘപരിവാര്‍ സംഘടനകളും എന്‍എസ്‌എസും ഷംസീറിനെതിരെ തിരിഞ്ഞിരിക്കുന്ന അവസരത്തില്‍ ഇങ്ങനെയൊരു നടപടി ശ്രദ്ധേയമാവുന്നുമുണ്ട്. ഈ തുക പ്രഖ്യാപനത്തിന് ശേഷം വിമര്‍ശനങ്ങളുമായി പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത് മുമ്പേ തീരുമാനിച്ചതാണെന്ന് പറഞ്ഞ് ഷംസീറും പാര്‍ട്ടിയും ഒഴിഞ്ഞുമാറുകയായിരുന്നു.
മാത്രമല്ല, വിവാദം കെട്ടടങ്ങാത്ത നിലയില്‍ വിഷയത്തില്‍ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. വിശ്വാസ സംബന്ധമായ വിഷയങ്ങളിലെ പരാമര്‍ശങ്ങള്‍ ജാഗ്രതയോടെ വേണമെന്ന് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതോടെ മിത്തില്‍ സിപിഎമ്മിന് കൈപ്പൊള്ളി എന്ന് തന്നെയാണ് വ്യക്തമാകുന്നത്. ധാരാളം വിശ്വാസികള്‍ എല്‍ഡിഎഫിന് ഒപ്പമുണ്ടെന്നത് കൊണ്ടുതന്നെ പാര്‍ട്ടിയെ ഇത്തരം പരാമര്‍ശങ്ങള്‍ പ്രതിരോധത്തിലാക്കുമെന്നതും വ്യക്തമാണ്. എന്നാല്‍ വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുകൊണ്ടുള്ള എംവി ഗോവിന്ദന്‍റെ മലക്കം മറിച്ചിലും ഷംസീറിനെ പുനഃപരിശോധനയ്‌ക്ക് വിധേയനാക്കി എന്നു വേണം മനസിലാക്കാന്‍.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033