തിരുവനന്തപുരം : കർണാടകയിൽ ജയിച്ചാലും തോറ്റാലും ബിജെപിക്ക് ഭരണം ഉറപ്പാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.
എംഎൽഎമാരെ പണം കൊടുത്ത് വാങ്ങുകയാണ് ബിജെപി. കോൺഗ്രസ് ജയിച്ചാലും തോറ്റാലും അവരുടെ എംഎൽഎമാരെ ബിജെപി ലേലം വിളിച്ച് വാങ്ങിക്കും. നേർവര വ്യത്യാസമില്ലാത്തതു കൊണ്ടാണ് എം.എൽ.എമാരെ വിലയ്ക്ക് വാങ്ങാൻ കഴിയുന്നതെന്നും അദ്ദേഹം വിമർശിച്ചു.
എപ്പോൾ തോന്നുന്നുവോ ആ സമയത്ത് ബിജെപിയിൽ പോകുമെന്ന് പറഞ്ഞയാളാണ് കേരളത്തിലെ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. സംസ്ഥാനത്ത് കോൺഗ്രസ് എന്നു പറഞ്ഞ് ജയിക്കാൻ കഴിയുന്ന എത്ര മണ്ഡലമുണ്ട് കോൺഗ്രസിന് ?. ലീഗ് പിന്തുണയില്ലെങ്കിൽ വയനാട് രാഹുൽ ഗാന്ധി പോലും ജയിക്കുമോയെന്നും അദ്ദേഹം പരിഹസിച്ചു.
കര്‍ണാടകയിൽ വലിയ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് കർണാടക കോൺഗ്രസ് അധ്യക്ഷനും കനകപുരയിലെ പാർട്ടി സ്ഥാനാർത്ഥിയുമായ ഡി.കെ ശിവകുമാർ പ്രതികരിച്ചത്. യുവ വോട്ടർമാർക്ക് മാറ്റത്തിനായി വോട്ടുചെയ്യാൻ മികച്ച അവസരമുണ്ടെന്നും പാർട്ടി കുറഞ്ഞത് 141 സീറ്റുകളെങ്കിലും നേടി കേവല ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
തന്റെ ഭര്‍ത്താവ് വിജയിക്കുമെന്നതില്‍ തനിക്ക് 100% ഉറപ്പുണ്ടെന്ന് ഡി.കെ ശിവകുമാറിന്റെ ഭാര്യ എഎന്‍ഐയോട് പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാര്‍ വരും. ‘ദ കേരള സ്‌റ്റോറി’ കര്‍ണാടകത്തില്‍ യാതൊരു സ്വാധീനവും ചെലുത്തില്ല. കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണെന്നും അവര്‍ പറഞ്ഞു.
അതേസമയം കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. 224 നിയമസഭ മണ്ഡലങ്ങളില്‍ 52,282 പോളിങ്ങ് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. അഞ്ചേകാല്‍ കോടി വോട്ടര്‍മാരാണ് സമ്മതിദാന അവകാശം വിനിയോഗിക്കുക. ഇതില്‍ ഭൂരിഭാഗവും സ്ത്രീ വോട്ടര്‍മാരാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033