Monday, April 7, 2025 5:13 pm

യു.എസിന്റെ തെക്ക്-മധ്യ-പടിഞ്ഞാറൻ ഭാഗങ്ങളെ ചുഴറ്റിയെറിഞ്ഞ് കാറ്റും മഴയും വെള്ളപ്പൊക്കവും ; നിരവധി മരണം

For full experience, Download our mobile application:
Get it on Google Play

വാഷിംങ്ടൺ: യു.എസിന്റെ തെക്ക്-മധ്യ-പടിഞ്ഞാറൻ ഭാഗങ്ങളെ ചുഴറ്റിയെറിഞ്ഞ് കാറ്റും മഴയും വെള്ളപ്പൊക്കവും. ദിവസങ്ങളോളം നീണ്ടുനിന്ന ശക്തമായ കൊടുങ്കാറ്റുകളും മാരകമായ ചുഴലിക്കാറ്റുകളും മൂലമുള്ള മഴയിൽ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ചില സ്ഥലങ്ങളിലെ നദികൾ ഇനിയും ഉയർന്നേക്കുമെന്ന് പ്രവചകർ മുന്നറിയിപ്പ് നൽകി. ഈ ആഴ്ചയുടെ തുടക്കത്തിൽ ആരംഭിച്ച ചുഴലിക്കാറ്റുകൾ പല പ്രദേശങ്ങളെയും നശിപ്പിച്ചു. കൊടുങ്കാറ്റ് ആരംഭിച്ചതിനുശേഷം കുറഞ്ഞത് 16 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ടെന്നസിയിൽ മാ​ത്രം 10 പേർ മരിച്ചു. മിസോറിയിലെ വെസ്റ്റ് പ്ലെയിൻസിൽ റോഡിൽ നിന്ന് ഒലിച്ചുപോയ കാറിൽ 57കാരൻ മരിച്ചു.

കെന്റക്കിയിൽ വെള്ളക്കെട്ടിൽ രണ്ടുപേരും അതേദിവസം തന്നെ സ്കൂളിലേക്കുള്ള യാത്രാമധ്യേ 9 വയസ്സുള്ള ആൺകുട്ടി ഒഴുക്കിൽപ്പെട്ടും മരിച്ചു. ശനിയാഴ്ച നെൽസൺ കൗണ്ടിയിൽ പൂർണമായും വെള്ളത്തിൽ മുങ്ങിയ വാഹനത്തിനുള്ളിൽനിന്ന് 74 വയസ്സുള്ള ഒരാളുടെ മൃതദേഹം കണ്ടെത്തിയതായും അർക്കാൻസാസിൽ 5 വയസ്സുള്ള കുട്ടി മരിച്ചതായും അധികൃതർ പറഞ്ഞു. ട്രംപ് ഭരണകൂടം ജോലി വെട്ടിക്കുറച്ചതിനുശേഷം നാഷണൽ വെതർ സർവിസിലെ പകുതിയോളം ഓഫീസുകളിൽ 20 ശതമാനത്തിലേറെ ഒഴിവുകൾ വന്ന സമയത്താണ് ഈ പ്രകൃതിക്ഷേഭങ്ങൾ സംഭവിക്കുന്നത്. അതാവ​ട്ടെ പത്തു വർഷം മുമ്പുള്ളതിന്റെ ഇരട്ടി ആഘാതത്തിലും. മധ്യ യുഎസിൽ കനത്ത മഴ തുടരുകയാണ്.

ഇത് ടെക്സസ് മുതൽ ഒഹായോ വരെയുള്ള നിരവധിയിടങ്ങളിൽ വെള്ളപ്പൊക്ക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മഴ തുടർന്നാൽ ഒന്നിലധികം സംസ്ഥാനങ്ങളിലെ ഡസൻ കണക്കിന് സ്ഥലങ്ങളിൽ വലിയ പ്രളയത്തിന് സാധ്യതയുണ്ടെന്ന് നാഷണൽ വെതർ സർവിസ് പറഞ്ഞു. റോഡുകൾ, പാലങ്ങൾ, മറ്റ് പ്രധാന അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വ്യാപകമായി വെള്ളത്തിനടിയിലാകും. മഴ ഇതിനകം അന്തർ സംസ്ഥാന വാണിജ്യത്തെയും ബാധിച്ചിട്ടുണ്ട്. ലൂയിസ്‌വില്ലെ, കെന്റക്കി, മെംഫിസ് എന്നിവിടങ്ങളിലെ പ്രധാന കാർഗോ ഹബ്ബുകൾ ഉൾപ്പെടുന്ന ഒരു ഇടനാഴിയിലെ അതിശക്തമായ വെള്ളപ്പൊക്കം ഷിപ്പിംഗ്, വിതരണ ശൃംഖല കാലതാമസത്തിന് കാരണമായേക്കാമെന്ന് അക്യുവെതറിലെ മുഖ്യ കാലാവസ്ഥാ നിരീക്ഷകൻ പറഞ്ഞു.

ചരിത്രത്തിലെ ഏറ്റവും കടുത്ത 10 വെള്ളപ്പൊക്ക സംഭവങ്ങളിൽ ഒന്നായിരിക്കും ലൂയിസ്‌വില്ലെയിലേതെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. അർക്കൻസാസ്, മിസിസിപ്പി, ടെന്നസി എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക അടിയന്തരാവസ്ഥയും ചുഴലിക്കാറ്റ് മുന്നറിയിപ്പുകളും ഉണ്ട്. വടക്കൻ-മധ്യ കെന്റക്കിയിൽ, ലിക്കിംഗ് നദിയുടെ വളവിൽ 2,000 പേർ താമസിക്കുന്ന ഫാൽമൗടത്തിൽ നിന്ന് നിർബന്ധിത ഒഴിപ്പിക്കലിന് ഉദ്യോഗസ്ഥർ ഉത്തരവിട്ടു. അർക്കൻസാസിൽ, വ്യാപകമായ വെള്ളപ്പൊക്കം കാരണം അത്യാവശ്യമല്ലാതെ യാത്ര ഒഴിവാക്കണമെന്ന് കാലാവസ്ഥാ ഉദ്യോഗസ്ഥർ ആളുകളോട് അഭ്യർത്ഥിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ജി. സുധാകരൻ

0
ആലപ്പുഴ: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം നേതാവും മുൻ മന്ത്രിയുമായ...

ഇടതുപക്ഷ സര്‍ക്കാര്‍ സാധാരണ ജനങ്ങളുടെ ജീവിതം വഴിമുട്ടിക്കുന്നു : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട: സാധാരണ ജനങ്ങളുടെ ജീവിതം വഴിമുട്ടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇടതുപക്ഷ സര്‍ക്കാര്‍ തുടര്‍ന്നുവരുന്നതെന്ന്...

പെരുമ്പാവൂരിൽ മത്സ്യ വില്പന സ്റ്റാളിന്‍റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ ബംഗാൾ സ്വദേശി പിടിയിൽ

0
എറണാകുളം: പെരുമ്പാവൂരിൽ മത്സ്യ വില്പന സ്റ്റാളിന്റെ മറവിൽ കഞ്ചാവ് കച്ചവടം. ഏഴര...

വെൺകുറിഞ്ഞി – മാറിടംകവല – മടത്തുംപടി റോഡ്‌ നിർമ്മാണം ഉടൻ ആരംഭിക്കും : ആന്റോ...

0
പത്തനംതിട്ട : കരാറുകാരന്റെ അനാസ്ഥയെ തുടർന്ന് നിർമ്മാണം മുടങ്ങിയ വെൺകുറിഞ്ഞി -...