Saturday, May 10, 2025 12:05 am

വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൺ റീജണൽ കൗൺസിൽ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട.വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയന്റെ ആഭിമുഖ്യത്തിൽ ഒന്നാം റീജിയണൽ കൗൺസിൽ പത്തനംതിട്ട ഹോട്ടൽ എവർഗ്രീൻ കോണ്ടിനെന്റിൽ വച്ച് നടത്തി. റീജിയനിലെ രണ്ട് സോണുകളിലുള്ള ആറ് വൈസ് മെൻ ഡിസ്ട്രിക്ട്ടിൽ നിന്നും ക്ലബ്ബ്കളിലെ ഈ വർഷത്തെ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ഉൾപ്പടെ റീജിയന്റെ ഭരണ ചുമതലക്കാർ കൗൺസിലിൽ പങ്കെടുത്തു. റീജിയണൽ ഡയറക്ടർ വൈസ് മെൻ അഡ്വ. ജേക്കബ് വർഗീസ് കെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റീജിയണിലെ സോൺ രണ്ടിലെ വൈസ് മെൻ ലെഫ്റ്റനെന്റ് റീജിയണൽ ഡയറക്ടർ സംസൺ ഐസക് സ്വാഗതവും, ഐ സി എം ഇലക്ട് & എ പി ഇലക്ട് വൈസ് മെൻ വി എസ് രാധാകൃഷ്ണൻ ഉത്ഘാടനവും നിർവ്വഹിച്ചു.

തുടർന്ന്‌ വൈസ് മെൻ ഡോ. വിനോദ് രാജ് കാൺസിലിന്റെ ലാസ്റ്റ് മിനിറ്റ്സ്, വൈസ് മെൻ പ്രൊഫ്. എ വി തോമസ് കഴിഞ്ഞ വർഷത്തെ കണക്കുകൾ, വൈസ് മെൻ ഷിബു മാത്യു റീജിയണൽ ബഡ്ജറ്റ്, വൈസ് മെൻ ഡോ. രാജേഷ് വി റീജൺ പബ്ലിക്കേഷൻ തുടങ്ങിയവയും ആവതരിപ്പിച്ചു.വൈസ് മെൻ ജില്ലാ ഗവർണർമാരായ വൈസ് മെൻ ബിനു വാരിയത്ത്, വൈസ് മെൻ മാത്യു ജോർജ്, വൈസ് മെൻ രാജീവ് കെ, വൈസ് മെൻ പ്രൊഫ. ജേക്കബ് തുടങ്ങിയവർ ജില്ലാ പ്രമേയം ആവതരിപ്പിച്ചു. മുതിർന്ന വൈസ് മെനും മുൻ എൽ ആർ ഡി യുമായ വൈസ് മെൻ പ്രൊഫ. ജോൺ എം ജോർജിന് റീജണൽ ഡയറക്ടർ വൈസ് മെന്റെ ശതാബ്ദി ആഘോഷത്തിന്റെ സ്മരണിക സമ്മാനിച്ചു.

വൈസ് മെൻ റീജിയന്റെ പ്രമേയം വൈസ്ഡമിനെ സംരക്ഷണയിലും വിപുലീകരണത്തിലൂടയും ശാക്തീകരിക്കുക എന്നതാണ്.
ചടങ്ങിൽ റീജിയന്റെ ആറ് ജില്ലയിൽ നിന്നുമുള്ള പ്ലസ് ടു തലത്തിൽ പഠനമികവ് കാട്ടിയ വൈസ് ലിംഗ്സ് പ്രവർത്തകർക്ക് റീജിയൻ ഏർപ്പെടുത്തിയ കാഷ് അവാർഡ് വിതരണം ചെയ്തു. റീജിയണൽ വൈസ് മെന്നെറ്റ്സ് വൈസ് വുമൺ അനു കോവൂർ, റീജിയണൽ യൂത്ത്
ചെയർ വൈസ് യൂത്ത് അമൽ എബ്രഹാം ജേക്കബ്, ഐ പി ആർ ഡി വൈസ് മെൻ പ്രൊഫ. കോശി തോമസ്, ആർ ഡി ഈ വൈസ് മെൻ സി എ ഫ്രാൻസിസ് എബ്രഹാം, വൈസ് ഗൈ വൈസ് മെൻ ജോസ് സാമൂവേൽ എന്നിവർ പ്രസംഗിച്ചു. ചടങ്ങുകൾക്ക് സമാപ്തി കുറിച്ച് എൽ ടി ഓ ഡി വൈസ് മെൻ മാമ്മൻ ജോർജ് കൃതജ്ഞതയും തുടർന്ന് ദേശീയ ഗാനത്തോടെ സമാപ്തി കുറിച്ച് അത്താഴവിരുന്നോടെ ചടങ്ങുകൾ സമാപിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആഴക്കടൽ മത്സ്യസമ്പത്ത് : സംയുക്ത സാധ്യതാ പഠനത്തിന് തുടക്കമിട്ട് സിഎംഎഫ്ആർഐയും സിഫ്റ്റും

0
കൊച്ചി: ഇന്ത്യയുടെ ആഴക്കടൽ മത്സ്യസമ്പത്ത് ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള സാധ്യതകൾ പഠിക്കുന്ന സംയുക്ത...

സംസ്കൃത സർവ്വകലാശാലയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവ്

0
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ സെന്റർ...

ജമ്മു കശ്‌മീരിലും പഞ്ചാബിലും പാകിസ്ഥാൻ്റെ അതിരൂക്ഷമായ ആക്രമണം തുടരുന്നു

0
ദില്ലി: ജമ്മു കശ്‌മീരിലും പഞ്ചാബിലും പാകിസ്ഥാൻ്റെ അതിരൂക്ഷമായ ആക്രമണം തുടരുന്നു. ഡ്രോൺ...

വ്യാജ ബില്ല് ചമച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത ജീവനക്കാരി അറസ്റ്റിൽ

0
കായംകുളം: ആലപ്പുഴ ജില്ലയിലെ തത്തംപള്ളിയിലെ ആശുപത്രിയിൽ നിന്നും വ്യാജ ബില്ല് ചമച്ച്...