Wednesday, April 23, 2025 9:10 am

വേനൽ ചൂട് കടുത്തതോടെ തീപിടിത്ത ഭീഷണിയിൽ മലയോര മേഖല

For full experience, Download our mobile application:
Get it on Google Play

ചുങ്കപ്പാറ: വേനൽ ചൂട് അനുദിനം ഉയരുന്നതിനാൽ തീപിടിത്ത ഭീഷണിയിൽ മലയോരമേഖല. കരിഞ്ഞുണങ്ങിയ റബർ തോട്ടങ്ങളും പാതയോരങ്ങളിലെ ഉണങ്ങിയ ഇലകളും മറ്റും കൂടികിടക്കുന്നത് ആശങ്കക്ക് ഇടയാക്കുന്നു. ജില്ലാ അതിർത്തിയിലെ മലയോര മേഖലകളായ വഞ്ചികപ്പാറ, തൊടുക മല, ആവോലി മല, കരുവള്ളിക്കാട്, നാഗപ്പാറ, മൈലാടും പാറ, വലിയകാവ് വനാതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം തീപിടിത്തം ഉണ്ടാകാൻ സാധ്യത ഏറെയാണ്. കഴിഞ്ഞ ദിവസം കോട്ടാങ്ങൽ പഞ്ചായത്തിലെ തൊടുക മലയിൽ തീ പിടിച്ചതിനെ തുടർന്ന് ഏക്കറുകണക്കിന് സ്ഥലം കത്തിനശിച്ചു. റബർ, മരച്ചീനി, വാഴ തുടങ്ങിയ കൃഷികൾക്ക് നാശനഷ്ടം ഉണ്ടായി. ഈ പ്രദേശങ്ങളിൽ കഴിഞ്ഞ വേനൽ കാലത്തും അഗ്നിബാധ ഉണ്ടായെങ്കിലും പ്രദേശവാസികളുടെ അവസരോജിതമായ ഇടപെടൽ കാരണം വലിയ നാശഷ്ടങ്ങൾ ഉണ്ടാകാതെ തടയാൻ കഴിഞ്ഞു. മലയോര മേഖലകളിൽ സ്വാഭാവിക അഗ്നിബാധയും മറ്റിടങ്ങളിൽ കാർഷികാവശ്യത്തിന് നിലമൊരുക്കുമ്പോഴും കരിയില കത്തിക്കുമ്പോഴും യാത്രക്കാർ പുകവലിച്ച ശേഷം അശ്രദ്ധമായി ഉപേക്ഷിക്കുന്ന അവശിഷ്ടങ്ങളിൽ നിന്നും സാമൂഹിക വിരുദ്ധരുടെ തമാശകളുമാണ് തീ പിടിത്തം ഉണ്ടാകാൻ പലപ്പോഴും കാരണമാകുന്നത്. ഓരോ വർഷവും കാട്ടുതീ പടർന്ന് പിടിച്ച് ഏക്കറുകണക്കിന് കൃഷിഭൂമിയാണ് കത്തിനശിക്കുന്നത്. വേനൽ മഴലഭിക്കാൻ വൈകുന്നതിനാൽ പ്രദേശവാസികളിൽ ആശങ്ക വർധിക്കുകയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പഹൽഗാം ഭീകരാക്രമണം ; സ്ഥലത്തുനിന്ന് ഉപേക്ഷിച്ച നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് കണ്ടെത്തി, അന്വേഷണം...

0
ശ്രീനഗർ: ജമ്മുകശ്മീരിലെ പഹൽഗാമിൽ ആക്രമണം നടന്ന സ്ഥലത്ത് ഭീകരർക്കായി തിരച്ചിൽ തുടരുന്നു....

കാലാവസ്ഥ മുന്നറിയിപ്പ് ; സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട്...

ബാ​ബ രാം​ദേ​വി​ന്റെ വി​ദ്വേ​ഷ പ​ര​സ്യം മ​നഃ​സാ​ക്ഷി​യെ ഞെ​ട്ടി​ച്ചെ​ന്ന് ഡ​ൽ​ഹി ഹൈ​കോ​ട​തി

0
ന്യൂ​ഡ​ൽ​ഹി : ‘ഹം​ദ​ർ​ദ്’ ക​മ്പ​നി​യു​ടെ ‘റൂ​ഹ​ഫ്സ’ സ​ർ​ബ​ത്ത് ജി​ഹാ​ദാ​ണെ​ന്നും അ​തി​നു കൊ​ടു​ക്കു​ന്ന...

ഡാറ്റ അശാസ്ത്രീയം ജാതി സർവേ പുനഃപരിശോധിക്കണം ; വിമർശിച്ച് വീരപ്പ മൊയ്‌ലി

0
ബംഗളൂരു: 2015 ൽ കാന്തരാജ് കമ്മീഷൻ നടത്തിയ ജാതി സർവേയിലെ വിവരങ്ങൾ...