തിരുവനന്തപുരം : കേരളത്തിലെ മുഖ്യമന്ത്രി മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ അപേക്ഷിച്ച് പലതിനോടും അലർജി പ്രകടിപ്പിക്കുന്ന ഒരാളാണ്. ഒരുകാലത്ത് മുഖ്യമന്ത്രിക്ക് കറുപ്പിനോട് ആയിരുന്നു അലർജി. പിന്നീട് വേദിയിൽ പ്രസംഗിക്കുമ്പോൾ മൈക്കിനോടും. ഇപ്പോഴിതാ അനൗൺസ്മെൻഡിനോടും മുഖ്യന് അലർജി പിടിച്ചിരിക്കുകയാണ്. പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ അനൗൺസ്മെന്റ് നടന്നതിൽ കുപിതനായി മുഖ്യമന്ത്രി വേദി വിടുകയാണുണ്ടായത്. കാസർകോട് നടന്ന പരിപാടിയിലാണ് സംഭവം. പ്രസംഗം പൂർത്തിയാകും മുൻപ് അനൗൺസ്മെന്റ് വന്നപ്പോൾ ചെവി കേട്ടുകൂടേയെന്നും ഇതൊന്നും ശരിയല്ലെന്നും പറഞ്ഞാണ് അദ്ദേഹം വേദിയിൽ നിന്ന് പ്രസംഗം പാതിയിൽ നിർത്തി ഇറങ്ങിപ്പോകാനിടയായത്. കാസർകോട് ബെഡഡുക്ക സർവീസ് സഹകരണ ബാങ്കിന്റെ കെട്ടിടം ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം.
കെട്ടിടം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നുവെന്ന് മുഖ്യമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. ഇതിന് ശേഷം തുടർന്ന് സംസാരിക്കുന്നതിന് മുൻപ് തന്നെ കെട്ടിട നിർമ്മാണത്തിന് മേൽനോട്ടം വഹിച്ച എഞ്ചിനീയർമാരുടെ പേര് പറഞ്ഞുകൊണ്ട് അനൗൺസ്മെന്റ് ഉയർന്നു. ഇതാണ് മുഖ്യനെ ചൊടിപ്പിച്ചത്. എന്നാൽ പിണങ്ങിപ്പോയെന്നത് മാധ്യമസൃഷ്ടിയാണെന്നും തനിക്കുണ്ടായ ബുദ്ധിമുട്ട് സംഘാടകരെ അറിയിക്കുകയായിരുന്നുവെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ പിണങ്ങി ഇറങ്ങിയ മുഖ്യമന്ത്രി പിന്നീട് കാറിൽ കയറി പോയതും ശ്രദ്ധേയമാണ്.
എന്തു തന്നെയായാലും അനൗൺസ്മെന്റ് മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കി എന്നുള്ളത് വാസ്തവം തന്നെ. കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിനിടെ കെട്ടിടം നിർമ്മാണം നടത്തിയ ആളുകളുടെ പേരുകൾ പ്രതിപാദിക്കുക സ്വാഭാവികമാണ്. എന്നാൽ അത് എന്റെ പ്രസംഗത്തിനിടയിൽ ആവരുത് എന്ന് വാശിപിടിക്കുന്നത് ഒരു സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്ക് ചേരുന്നത് അല്ല. മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ ഇതിന് പിന്നിൽ പ്രവർത്തിച്ചവരുടെ പേരുകൾ എത്തിക്കുക എന്നതാവും ചിലപ്പോൾ സംഘാടകരുടെ ലക്ഷ്യം. എന്നാൽ തന്റെ പ്രസംഗ വേളയിൽ ഈച്ച മൂളിയാൽ പോലും ക്ഷുഭിതൻ ആകുന്ന മുഖ്യമന്ത്രിയോട് പറഞ്ഞിട്ട് എന്ത് കാര്യം. മാത്രമല്ല, പ്രസംഗത്തിനിടയിൽ മൈക്ക് ശബ്ദം വെച്ചു എന്ന കാരണം പറഞ്ഞ് മൈക്കും ആംപ്ലിഫയറും പോലീസ് സ്റ്റേഷൻ കയറിയ സംഭവത്തോളമൊന്നും ഈ സംഭവം വരില്ലല്ലോ എന്നതാണ് കേരളത്തിലെ ജനങ്ങൾക്ക് പറയാനുള്ളത്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033