പത്തനംതിട്ട : കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനങ്ങള്‍ക്ക് ജില്ലയില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 139 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും, 144 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മൂന്നു വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെയും ഒരു വാഹനത്തിനെതിരെയും നിയമ നടപടി എടുത്തു. മാസ്‌ക് ധരിക്കാത്തതിന് 1502 ആളുകള്‍ക്കെതിരെ പെറ്റി കേസ് രജിസ്റ്റര്‍ ചെയ്തു. 698 ആളുകളുടെ പേരില്‍ സാമൂഹിക അകലം പാലിക്കാത്തതിന് പെറ്റി കേസെടുത്തതായും ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി വ്യക്തമാക്കി.
പത്തനംതിട്ട ജില്ലയില്‍ മാസ്‌ക് ധരിക്കാത്ത 1502 പേര്‍ക്കെതിരേ കേസെടുത്തു
RECENT NEWS
Advertisment