Monday, April 21, 2025 2:13 pm

തലവേദന മാറ്റാന്‍ ആള്‍ദൈവം തലയ്ക്കടിച്ചു ; യുവതിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : തലവേദനയെ തുടര്‍ന്ന് ആള്‍ദൈവത്തിനടുത്ത് ചികിത്സക്കെത്തിയ യുവതി മര്‍ദനമേറ്റ് മരിച്ചു. ചികിത്സയുടെ ഭാഗമായി ആള്‍ദൈവം തലയിലും ദേഹത്തും അടിച്ചതിനെ തുടര്‍ന്നാണ് യുവതി മരിച്ചത്. കര്‍ണാടക ഹാസനിലെ ഗൗദരഹള്ളി സ്വദേശി പാര്‍വതിയാണ് (37) മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ആള്‍ദൈവമായ മനു എന്ന 42കാരന്‍ ഒളിവില്‍ പോയി.

ഇയാള്‍ക്കെതിരെ ശ്രാവണബലഗോള പോലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. പാര്‍വതിയുടെ മകള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കഴിഞ്ഞ രണ്ടുമാസമായി പാര്‍വതിക്ക് വിട്ടുമാറാത്ത തലവേദനയുണ്ടായി. മൂന്ന് ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും തലവേദന മാറിയില്ല. പരിശോധനയില്‍ യുവതിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്നാണ് പാര്‍വതിയും ഭര്‍ത്താവ് ജയചന്ദ്രനും ആള്‍ദൈവത്തെ സമീപിച്ചത്.

പാര്‍വതിയുടെ ബന്ധുവായ യുവതിയാണ് ആള്‍ദൈവം തലവേദന മാറ്റുമെന്ന് പറഞ്ഞ് അവിടെ പോകാന്‍ നിര്‍ദേശിച്ചത്. ചികിത്സയുടെ ആദ്യദിനം ആള്‍ദൈവം ഇവര്‍ക്ക് നാരങ്ങ നല്‍കി അടുത്ത ദിവസം വരാന്‍ ആവശ്യപ്പെട്ടു. പിന്നീട് കഴിഞ്ഞ ചൊവ്വാഴ്ച പാര്‍വതിയും ബന്ധുക്കളും വീണ്ടുമെത്തി. തലവേദന മാറാനാണെന്ന് പറഞ്ഞ് ആള്‍ദൈവം പാര്‍വതിയുടെ തലയിലും ശരീരത്തിലും വടികൊണ്ട് അടിക്കുകയായിരുന്നു. അടിയേറ്റ് കുഴഞ്ഞുവീണ പാര്‍വതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകളോടൊപ്പമാണ് പാര്‍വതിയും ഭര്‍ത്താവും താമസിച്ചിരുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യൻ വിപണിയിൽ മുന്നേറ്റം ; സെൻസെക്സ് 1000 പോയിന്‍റും കടന്നു

0
ഡൽഹി : ഇന്ത്യൻ ഓഹരി വിപണികളിൽ മുന്നേറ്റം. സെൻസെക്സ് 1000 പോയിന്റ്...

കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസീസ് മാർപ്പാപ്പ വിടവാങ്ങി

0
വത്തിക്കാൻ: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസീസ് മാർപ്പാപ്പ വിടവാങ്ങി. വത്തിക്കാനിലെ...

മുനമ്പം കേസിൽ വാദം കേൾക്കുന്നത് നീട്ടിവെച്ച് കോഴിക്കോട് വഖഫ് ട്രിബ്യൂണൽ

0
കോഴിക്കോട്: മുനമ്പം കേസിൽ വാദം കേൾക്കുന്നത് കോഴിക്കോട് വഖഫ് ട്രിബ്യൂണൽ നീട്ടിവെച്ചു....

ടൗൺഷിപ്പിനായി ഭൂമി ഏറ്റെടുക്കുന്നതിൽ ഇടപെടാനില്ല : സുപ്രീംകോടതി

0
ന്യൂഡൽഹി: വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ- ചൂരൽമല മേഖലയുടെ പുനരധിവാസത്തിനായി എൽസ്റ്റൺ...