ചകേരി : സ്ത്രീധനത്തെ ചൊല്ലിയുണ്ടായ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു. കാണ്‍പൂരിലെ ചകേരിയിലാണ് ഞെട്ടിക്കുന്ന സംഭവം. ചകേരി പോലീസിന് യുവതിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. 2020 മാര്‍ച്ച് ആറിനാണ് യുവതി വിവാഹിതയാവുന്നത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സ്ത്രീധനത്തെ തുടര്‍ന്ന് പ്രശ്‌നങ്ങള്‍ ഉയര്‍ന്നുതുടങ്ങി.
ഭര്‍ത്താവും ഭര്‍തൃസഹോദരിയുമാണ് സ്ത്രീധന പീഡനം തുടങ്ങിയത്. രണ്ട് ലക്ഷം രൂപയും കാറുമാണ് ഭര്‍ത്താവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടത്. ഇത് നല്‍കാന്‍ കഴിയാതെ വന്നതോടെ പീഡനം തുടരുകയായിരുന്നു. പണം കിട്ടാതെ വന്നതോടെ യുവതിയെ മുറിയില്‍ പൂട്ടിയിട്ടു. ഭര്‍ത്താവും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്നാണ് യുവതിയെ ബലാത്സംഗം ചെയ്തത്. പെട്രോള്‍ ഒഴിച്ച് ഭര്‍ത്താവ് തന്നെ തീകൊളുത്താന്‍ ശ്രമിച്ചെന്നും യുവതി പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു.