Saturday, March 29, 2025 1:26 am

ഇൻസ്റ്റഗ്രാം പരസ്യത്തിൽ ക്ലിക്ക് ചെയ്ത യുവതിക്ക് നഷ്‌ടപ്പെട്ടത് 10.5 ലക്ഷം രൂപ

For full experience, Download our mobile application:
Get it on Google Play

മം​ഗളൂരു :   ജനപ്രിയ സോഷ്യൽ മീഡിയാ ആപ്പായ ഇൻസ്റ്റ​ഗ്രാം വഴി സാമ്പത്തിക തട്ടിപ്പുകൾ പതിവാകുന്നു. ഓരോ ദിവസവും നിരവധി വാർത്തകളാണ് ഇത്തരത്തിൽ പുറത്തു വരുന്നത്. കഴിഞ്ഞ ദിവസം മം​ഗളൂരുവിൽ ഒരു യുവതിക്ക് ഇത്തരത്തിൽ 10 ലക്ഷത്തോളം രൂപ നഷ്ടമായി. ഒരു പാർട്ട് ​ടൈം ജോലിക്കായുള്ള അ‌ന്വേഷണമാണ് ഈ വിധം നഷ്ടത്തിൽ കലാശിച്ചിരിക്കുന്നത്. എളുപ്പത്തിൽ പണം നൽകാമെന്ന വാഗ്ദാനങ്ങൾ നൽകി തട്ടിപ്പുകാർ ഇരകളെ വശീകരിക്കും. ഇരകൾ കൂടുതൽ വിശ്വസിക്കാനായി ആദ്യം കുറച്ചു പണവും നൽകും ശേഷം പ്രത്യേകം ഫീസ് എന്നോ അല്ലെങ്കിൽ നിക്ഷേപം എന്ന് പറഞ്ഞോ വൻ തുക ഇവർ ആവശ്യപ്പെടും. ഉപഭോക്താക്കൾ പണം നൽകിയാൽ പിന്നെ ഇവർ വിവരങ്ങൾ ഒന്നും നൽകില്ല. അങ്ങനെയാണ് വഞ്ചിക്കപ്പെട്ട വിവരം ഉപഭോക്താക്കൾ തിരിച്ചറിയുക.

ട്വിറ്ററിലേതുപൊലെ ഇൻസ്റ്റ​ഗ്രാമിൽ നിന്നും പരസ്യ വരുമാനം ഉണ്ടാക്കമെന്ന വാ​ഗ്ദാനം നൽകിയാണ് മം​ഗളൂരുവിൽ ഐടി പ്രൊഫഷണൽ ആയിരുന്ന യുവതിയെ തട്ടിപ്പിനിരയാക്കിയത്. പരസ്യം കണ്ട യുവതി ഇതിൽ നൽകിയിരുന്ന 9899183689 എന്ന നമ്പറുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ടെലിഗ്രാമിൽ ‘@khannika9912’ എന്ന ഐഡിയുമായി ബന്ധപ്പെടാൻ തട്ടിപ്പുകാർ ഇവർക്ക് നിർദേശം നൽകി. തുടർന്ന് ടെലി​ഗ്രാമിൽ ബന്ധപ്പെട്ടു. പണം നിക്ഷേപിച്ചാൽ 30 ശതമാനം കൂടുതൽ നൽകാമെന്ന വാ​ഗ്ദാനം ആണ് ലഭിച്ചത്. ഈ വാ​ഗ്ദാനത്തിൽ വീണ് ആണ് യുവതിക്ക് 10 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടത്. ഇൻസ്റ്റ​ഗ്രാമിന് പുറമെ മറ്റ് സോഷ്യൽ മീഡിയകൾ കേന്ദ്രീകരിച്ചും ഇത്തരത്തിൽ ധാരാളം തട്ടിപ്പുകൾ നടക്കുന്നുണ്ട് എന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഉപഭോക്താക്കൾ അൽപം ശ്രദ്ധിച്ചാൽ ഇത്തരം തട്ടിപ്പുകളിൽ നിന്ന് എളുപ്പം രക്ഷപെടാവുന്നതേ ഉള്ളു. ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷപെടാനായി ഇൻസ്റ്റാ​ഗ്രാമിൻ എന്തെല്ലാം മുൻ കരുതലുകളാണ് എടുക്കേണ്ടത് എന്ന് പരിശോധിക്കാം.

ജാ​ഗ്രത പാലിക്കുക എന്നത് തന്നെയാണ് പ്രധാനമായും ശ്രദ്ധേക്കേണ്ട ഒന്ന്. ആവിശ്യപ്പെടാതെ തന്നെ ഇമെയിലുകളിലും മറ്റും വിചിത്രമായി തോന്നുന്ന ടെക്‌സ്‌റ്റുകൾ നിങ്ങൾ ലഭിക്കുകയാണെങ്കിൽ പക്വതയോടെ വേണം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ. ഇത്തരക്കാരുടെ മെയിലുകൾക്ക് മറുപടികൾ അയക്കാതെയിരിക്കാന്‍  പരമാവധി ശ്രമിക്കുക. അനാവശ്യമായി ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതെ ഇരിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. പലപ്പോഴും തട്ടിപ്പുകാർ ഇത്തരത്തിൽ ലിങ്ക് അയച്ചാണ് ഉപഭോക്താക്കളെ തട്ടിപ്പിന് ഇരയാക്കുന്നത്. ഇങ്ങനെ അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ ചിലപ്പോൾ തട്ടിപ്പുകാർക്ക് നിങ്ങളെ ട്രാക്ക് ചെയ്യാൻ സാധിച്ചേക്കും. ഇവിടെ നിന്ന് നിങ്ങളുടെ ബാങ്ക് വിവരങ്ങൾ ഉൾപ്പെടെ ഉള്ളവ ശേഖരിക്കാൻ സാധിക്കും. മറ്റൊരു പ്രധാന കാര്യമാണ് നിങ്ങളുടെ വ്യക്തി വിവരങ്ങൾ മറ്റാരുമായി പങ്കിടാതെ ഇരിക്കുക എന്നത്. മിക്കപ്പോഴും അപരിചിതങ്ങൾ നിങ്ങൾക്ക് ഇമെയിലുകളോ മെസേജുകളോ ചോദിച്ച് സന്ദേശം അയക്കാൻ സാധ്യത ഉണ്ട്.

ബാങ്കിൽ നിന്ന് ആണേന്നോ ഉദ്യോ​ഗ തലത്തിൽ നിന്നാണെന്നോ എല്ലാം കള്ളം പറഞ്ഞാണ് സാധാരണ ഇവർ ഇത്തരത്തിൽ വിവരങ്ങൾ ശേഖരിക്കുന്നത്. ആയതിനാൽ ഇത്തരത്തിലുള്ള സന്ദേശങ്ങൾ ലഭിച്ചാൽ ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം മറുപടി നൽകുക. ഇൻസ്റ്റ​ഗ്രാമിൽ നിങ്ങൾക്ക് ഇത്തരത്തിൽ ഡിഎമുകളും പലപ്പോഴും ലഭിച്ചേക്കാം. ആയതിനാൽ ഇക്കാര്യത്തിൽ പ്രത്യേകം ജാ​ഗ്രത പുലർത്തുക. മറ്റൊരു പ്രധാന കാര്യമാണ് നിങ്ങൾക്ക് ഇൻസ്റ്റ​ഗ്രാമിൽ വരുന്ന ഫോളോവിം​ഗ് റിക്വസ്റ്റുകൾ. ഇൻസ്റ്റ​ഗ്രാം ഉപയോ​ഗിക്കുന്നവർ അക്കൗണ്ട് പ്രൈവറ്റ് അക്കിയിട്ട് ഉപയോ​ഗിക്കുന്ന ആയിരിക്കും ഏറ്റവും നല്ലത്. ഇങ്ങനെ ചെയ്താൽ നിങ്ങൾ അനുവദിക്കാതെ പുറത്തു നിന്ന് ആർക്കും നിങ്ങളുടെ അക്കൗണ്ട് ഫോളോ ചെയ്യാൻ സാധിക്കില്ല. ഇത്തരത്തിൽ വരുന്ന ഫോളോ റിക്വസ്റ്റുകൾ പരിശോധിച്ച് വിശ്വസനീയത ഉറപ്പു വരുത്തിയതിന് ശേഷം മാത്രം ആളുകളെ ഫോളോ ലിസ്റ്റിലേക്ക് ചേർക്കുക.

അതേ സമയം നിങ്ങൾ തട്ടിപ്പിനിരയായി എന്ന് മനസിലാക്കി കഴിഞ്ഞാൽ ഉടനടി തന്നെ നടപടി സ്വീകരിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം. ബന്ധപ്പെട്ട അധികാരികളെ ഉടനടി തന്നെ വിവിര അറിയിക്കേണ്ടതാണ്. ഓൺലൈൻ ആയോ പോലീസ് സ്റ്റേഷനുകളിൽ നേരിട്ട് പോയോ ഉപഭോക്താക്കൾക്ക് പരാതി നൽകാവുന്നതാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ തട്ടിപ്പുകാരെ നമ്മുക്ക് അകറ്റി നിർത്താവുന്നതാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കര്‍ണാടകയിലെ കുടകില്‍ ഭാര്യയും മകളും ഉള്‍പ്പെടെ നാല് പേരെ കുത്തിക്കൊന്ന മലയാളി പിടിയില്‍

0
ബെംഗളൂരു: കര്‍ണാടകയിലെ കുടകില്‍ ഭാര്യയും മകളും ഉള്‍പ്പെടെ നാല് പേരെ കുത്തിക്കൊന്ന...

40-കാരിയെ പട്ടാപകൽ പിക്കപ്പ് വാനില്‍ കയറ്റി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതി പിടിയിൽ

0
കൊല്ലം : കൊല്ലം കുന്നത്തൂരിൽ മീൻവാങ്ങി നടന്നുപോയ 40-കാരിയെ പട്ടാപകൽ പിക്കപ്പ്...

തമിഴ്‌നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിന്‍ തന്നെ വരണമെന്ന് കൂടുതല്‍ പേര്‍ ആഗ്രഹിക്കുന്ന സര്‍വേ...

0
ചെന്നൈ: വരുന്ന നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം തമിഴ്‌നാട് മുഖ്യമന്ത്രിയായി എം കെ...

എറണാകുളം കോതമംഗലത്ത് ബസ് ഡ്രൈവർക്ക് മർദ്ദനം

0
കൊച്ചി: എറണാകുളം കോതമംഗലത്ത് ബസ് ഡ്രൈവർക്ക് മർദ്ദനം. സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ്...