പാലക്കാട് : ഫെയ്സ്ബുക്ക് സുഹൃത്തിന്‍റെ വ്യാജ സമ്മാനത്തിന്‍റെ പേരില്‍ യുവതിക്ക് നഷ്ടമായത് എട്ടര ലക്ഷം രൂപ. സൗഹൃദം നടിച്ച് പണം തട്ടിയ മഹാരാഷ്ട്ര സ്വദേശി ദിപേഷ് സന്തോഷ് മാസാനിയെ പാലക്കാട് കസബ പോലീസ് അറസ്റ്റ് ചെയ്തു. നേരിട്ട് കണ്ടിട്ടില്ലാത്ത സുഹൃത്തിനെ വിശ്വസിച്ച പുതുശ്ശേരി സ്വദേശിനിയാണ് തട്ടിപ്പിനിരയായത്. 2021 ഓഗസ്റ്റിലാണ് തട്ടിപ്പിന്റെ തുടക്കം. യുവാവിന്റെ ഫെയ്സ്ബുക് അക്കൗണ്ടിൽനിന്നു യുവതിക്ക് സൗഹൃദ താല്‍പര്യമറിയിച്ചുള്ള സന്ദേശം വന്നു. ആദ്യം യുവതി അംഗീകരിച്ചില്ലെങ്കിലും ദിപേഷ് സന്തോഷ് മാസാനി പിന്മാറിയില്ല. നിരന്തരം സന്ദേശമയച്ച് യുവതിയെ വലയിൽ വീഴ്ത്തുകയായിരുന്നു. സൗഹൃദം ബലപ്പെട്ടതിനു പിന്നാലെ യുവതിയെ കാണാൻ നാട്ടിലേക്കു വരുന്നുണ്ടെന്നും വൈകാതെ കൂടിക്കാഴ്ചയുണ്ടാകുമെന്നും ഉറപ്പു നൽകി.
നാട്ടിലെത്തുന്നതിനു മുൻപായി വിലപിടിപ്പുള്ള സമ്മാനം കൈയിലെത്തുമെന്ന് ഇയാള്‍ യുവതിയെ വിശ്വസിപ്പിച്ചു. അടുത്തദിവസം സമ്മാനപ്പെട്ടി അയച്ച് കഴിഞ്ഞതായും പറഞ്ഞു. കസ്റ്റംസിന്‍റെ കൈയില്‍നിന്നു നേരിട്ട് ഒപ്പിട്ട് സമ്മാനം കൈപ്പറ്റണമെന്നും യുവതിയെ അറിയിച്ചു. വില കൂടിയ സമ്മാനമാണെന്നും പെട്ടി വാങ്ങുമ്പോള്‍ കസ്റ്റംസിനു പണം നല്‍കേണ്ടി വരുമെന്ന സൂചനയും നല്‍കി. ആദ്യം യുവതി വിസമ്മതിച്ചെങ്കിലും കോടിക്കണക്കിനു രൂപ വിലയുള്ള സമ്മാനമാണെന്ന് ഓര്‍മിപ്പിച്ചു. എട്ടര ലക്ഷം രൂപ ഒരിക്കലും ഒരു നഷ്ടമാകില്ലെന്ന് ദിപേഷ് സന്തോഷ് മാസാനി ആവര്‍ത്തിച്ചു. രണ്ട് അക്കൗണ്ടുകളിലേക്കു നാലു തവണകളായി യുവതി 8,85,500 രൂപ യുവാവിനു കൈമാറി. പണം കിട്ടിയതിനു പിന്നാലെ യുവാവിന്‍റെ വിളിയും സന്ദേശവും കുറഞ്ഞു. ഇതോടെയാണു താന്‍ കബളിപ്പിക്കപ്പെട്ടതായി യുവതി തിരിച്ചറിഞ്ഞത്. പിന്നാലെ കസബ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കസബ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമായിരുന്നു കേസ് അന്വേഷിച്ചത്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.