Saturday, June 29, 2024 9:48 am

ഗര്‍ഭാശയ കാന്‍സര്‍ ബാധിച്ച് അവശനിലയിലുള്ള യുവതിയെ ബലാല്‍ത്സംഗം ചെയ്ത് ഭര്‍ത്താവ് : യുവതി ചികില്‍സയിലിരിക്കെ മരിച്ചു

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ : ഗര്‍ഭാശയ കാന്‍സര്‍ ബാധിച്ച് കീമോതെറാപ്പി കഴിഞ്ഞിരിക്കുമ്പോള്‍ ഭര്‍ത്താവ് ബലം പ്രയോഗിച്ച് ലൈംഗിക പീഡനം നടത്തിയ യുവതി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കേ മരിച്ചു. യുവതിയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്ത ഭര്‍ത്താവ് റിമാന്‍ഡിലാണ്. സെര്‍വിക് കാന്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന യുവതിയാണ് ഭര്‍ത്താവിന്റെ ക്രൂരപ്രവര്‍ത്തിക്ക് ഇരയായി മരിച്ചത്. മേയ് 28 മുതല്‍ ജൂണ്‍ 15 വരെയുള്ള വിവിധ ദിവസങ്ങളില്‍ പീഡിപ്പിച്ചുവെന്ന് കാട്ടി 35 വയസുള്ള യുവതി നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് കൊല്ലമുള സ്വദേശിക്കെതിരേ കഴിഞ്ഞ 19 ന് പോലീസ് കേസെടുക്കുകയും വെച്ചൂച്ചിറ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പെരുന്തേനരുവിക്ക് സമീപമുള്ള വാടക വീട്ടില്‍ വെച്ചാണ് പല തവണ ബലം പ്രയോഗിച്ച് യുവതിയെ ഇയാള്‍ ലൈംഗിക ബന്ധത്തിന് ഇരയാക്കിയത്. വിസമ്മതിച്ച യുവതിയെ കട്ടിലില്‍ നിന്ന് താഴെയിട്ട് ചവിട്ടുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഗുരുതരമായ തോതില്‍ രക്തസ്രാവം ഉണ്ടായി കോട്ടയം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞിരുന്ന യുവതി ഇന്നലെയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജിലെ കാന്‍സര്‍ വാര്‍ഡില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന യുവതിയുടെ മൊഴി പെരുനാട് സ്‌റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിള്‍ രേഖപ്പെടുത്തിയിരുന്നു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കണ്ണൂർ ചെറുപുഴയിൽ അമ്മയെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമം ; മകൻ അറസ്റ്റിൽ

0
കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു....

പെരിയാറില്‍ രാസമാലിന്യം ഒഴുക്കിയ കമ്പനിക്കെതിരെ കേസെടുത്തു

0
കൊച്ചി: പെരിയാറില്‍ മാലിന്യം ഒഴുക്കിയ കമ്പനിക്കെതിരെ കേസെടുത്തു. എടയാര്‍ സി.ജി ലൂബ്രിക്കന്റ്...

കക്കൂസ് മാലിന്യം പുഴയിലേക്ക് ഒഴുക്കി ; മൂന്നാറിൽ ഹോട്ടലും റിസോർട്ടും പൂട്ടിച്ചു

0
ഇടുക്കി: മൂന്നാറിൽ കക്കൂസ് മാലിന്യം പുഴയിലേക്ക് ഒഴുക്കിയ ഹോട്ടലും റിസോർട്ടും പൂട്ടിച്ചു....

കെ ഫോണ്‍ കേബിളിൽ കുരുങ്ങി വാഹനാപകടം ; ഗുരുതരമായി പരിക്കേറ്റ യുവാവിന് നഷ്ടപരിഹാരം നൽകാതെ...

0
കൊച്ചി: അലക്ഷ്യമായി റോഡില്‍ കിടക്കുന്ന കെ ഫോണ്‍ കേബിള്‍ കാരണം വാഹനാപകടം...