എടപ്പാള്‍ : യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃപ്പനച്ചി ആക്കാട്ട് കുന്നുമ്മൽ മുഹമ്മദ് ഷഫീഖ് (28) ആണ് അറസ്റ്റിലായത്. കാളാച്ചാലില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഇയാൾ ഒളിവിലായിരുന്നു. ചങ്ങരംകുളം എസ്.ഐ. രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
ജനുവരി 12ന് കാളാച്ചാലില്‍ താമസിച്ചിരുന്ന അച്ചിപ്രവളപ്പില്‍ റഷീദിന്റെ ഭാര്യ ഷഫീല(28)യെയാണ് രാത്രി 11 മണിയോടെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. യുവതി മരിച്ച ദിവസം ഷഫീഖ് യുവതിയെ കാണാന്‍ കാളാച്ചാലിലെ വീട്ടിലെത്തിയിരുന്നു. ഇക്കാര്യം പോലീസ് അറിഞ്ഞതോടെ യുവാവ് ഒളിവില്‍പ്പോയിരുന്നു. ഷഫീലയെ മൊബൈലില്‍ വിളിച്ച് ഷഫീഖ് ശല്യപ്പെടുത്തിയിരുന്നതായും സംഭവ ദിവസം ഇയാൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും യുവതി മരിക്കുന്നതിനു മുമ്പ് സഹോദരനെ അറിയിച്ചിരുന്നു.