Friday, May 9, 2025 8:20 pm

വനിതാ കമ്മിഷന്‍ കേസെടുത്തത് പ്രതിഷേധാര്‍ഹം ; കെ എം ഷാജിയെ പിന്തുണച്ച് എം കെ മുനീര്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മന്ത്രി വീണാ ജോര്‍ജിനെതിരായ വിവാദ പരാമര്‍ശത്തില്‍ വനിതാ കമ്മിഷന്‍ കെ എം ഷാജിയ്‌ക്കെതിരെ കേസെടുത്തത് പ്രതിഷേധാര്‍ഹമെന്ന് എം കെ മുനീര്‍ എംഎല്‍എ. ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാട് ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിന് തുല്യമാണെന്ന് എം കെ മുനീര്‍ വിമര്‍ശിച്ചു. കേന്ദ്രത്തിന് ഇഡി എന്നപോലെ കേരളത്തില്‍ വനിതാ കമ്മീഷനെയും പോലീസിനെയും പ്രതികാരം തീര്‍ക്കാനുള്ള ഉപാധിയാക്കി ഇടതുസര്‍ക്കാര്‍ മാറ്റുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍.

സിപിഐഎമ്മിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളില്‍ വിജിലന്‍സോ ക്രൈംബ്രാഞ്ചോ വനിതാ കമ്മീഷനോ ഇടപെടുന്നില്ലെന്നും എം കെ മുനീര്‍ പറയുന്നു. ഏത് സ്ത്രീപീഡനം ആയാലും അശ്ലീല പരാമര്‍ശങ്ങള്‍ ആയാലും അവര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടാകില്ല. അതുകൊണ്ടാണ് എംഎം മണിയും വിജയരാഘവനും വിഎസ് അച്യുതാനന്ദനും ഒക്കെ ഒരു പോറലും ഏല്‍ക്കാതെ വിമര്‍ശിക്കുന്നത്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ വേട്ടയാടുകയാണെന്നും എം കെ മുനീര്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാട് ബി.ജെ.പിയുടെ പ്രതികാര രാഷ്ട്രീയത്തില്‍ നിന്നും ഒരല്പവും വ്യത്യസ്തമല്ല. കേന്ദ്രത്തിന് ഇഡി എന്ന പോലെ വനിത കമ്മീഷനും പോലീസുമൊക്കെ പ്രതികാരം തീര്‍ക്കാന്‍ മാത്രമുള്ള ഒരു പ്രസ്ഥാനമായി കേരളത്തില്‍ മാറിയിട്ട് കാലം കുറച്ചായി. എന്നാല്‍ സി പി എമ്മിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഒരു വിഴ്ചക്കും വിജിലന്‍സോ ക്രൈംബ്രാഞ്ചോ വനിത കമ്മീഷനോ ചെറുവിരല്‍ പ്രതിരോധമുയര്‍ത്താന്‍ തയ്യാറല്ല. അത്തരം സന്ദര്‍ഭങ്ങളിലൊക്കെയും പാര്‍ട്ടി കോടതിയും പാര്‍ട്ടി പോലീസുമായി നിയമം വഴിമാറ്റപ്പെടും. നിരുപാധികം ആ പ്രതികളെ പാര്‍ട്ടി വിട്ടയക്കുകയും ചെയ്യും. പാര്‍ട്ടി ഇതിനായി നിയോഗിക്കുന്ന കമ്മിഷനുകള്‍ ഉന്നത സിപിഎം നേതാക്കളായിരിക്കും. ഏത് സ്ത്രീപിഡനമായാലും അശ്ലീല പരാമര്‍ശങ്ങളായാലും അവര്‍ക്കെതിരെ ഒരു നടപടിയും കേട്ടുകേള്‍വിയില്ല. അത് കൊണ്ടാണ് എം.എം. മണിയും വിജയരാഘവനും വി.എസ്. അച്യുതാനന്ദനുമൊക്കെ ഒരു പോറലുപോലുമേല്‍ക്കാതെ ആരെയും എങ്ങനെയും അവഹേളിക്കാമെന്നും സ്ത്രീത്വത്തെ സമൂഹത്തിന് മുന്നില്‍ എങ്ങനെ പിച്ചിച്ചീന്താമെന്നും ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. വിജയ രാഘവന്‍ പരസ്യമായി ആലത്തൂരില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്കെതിരെ നടത്തിയിട്ടുള്ള പരമാര്‍ശത്തിന്റെ പേരില്‍ ഒരു കമ്മീഷന്റെ മുന്നിലും പോയിരിക്കേണ്ടി വന്നിട്ടില്ല. വി.എസ്. അച്യതാനന്ദന്‍ നിയമസഭക്ക് അകത്തും പുറത്തും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ കുറിച്ചും അദ്ദേഹത്തെ വ്യക്തിപരമായും വളരെ നികൃഷ്ടമായ രീതിയില്‍ ചിത്രീകരിച്ചിട്ടും ആര്‍ക്കും ഒരു പ്രശ്‌നവുമുണ്ടായിട്ടില്ല. ഒരു സ്ത്രീ പക്ഷവാദികളും ആ സമയത്ത് ശബ്ദിച്ചിട്ടില്ല. എം.എം. മണി സ്ത്രീകളുടെ മാനത്തെ പോലും ചോദ്യം ചെയ്യുന്ന ജീര്‍ണ്ണിച്ച പ്രയോഗങ്ങള്‍ പരസ്യമായി പറഞ്ഞപ്പോള്‍ മണി ഇവരുടെയൊക്കെ ഹീറോയായി മാറുന്നതാണ് കണ്ടത്.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വീരകേസരിയായി എംഎം മണി അഭിമാനപൂര്‍വ്വം ജൈത്രയാത്ര തുടരുന്നു.! വ്യക്തിപരമായ അവഹേളനത്തിന്റെ തലം ഉണ്ടെന്ന് വിശേഷിപ്പിക്കാന്‍ ഒരര്‍ത്ഥത്തിലും കഴിയാത്ത ഒരു പരമാര്‍ശത്തിന്റെ പേരില്‍ കെ.എം. ഷാജിയുടെ പേരില്‍ വനിത കമ്മീഷന്‍ സ്വമേധയാ, യുദ്ധകാലാടിസ്ഥാനത്തില്‍ കേസെടുത്തിരിക്കുകയാണിപ്പോള്‍. ആരോഗ്യമന്ത്രിക്ക് പോലും ഇത് മറുപടി പറയേണ്ട ഒന്നല്ല എന്ന് തോന്നിയിട്ടുണ്ടെങ്കില്‍ അവര്‍ പോലും ആ പ്രസ്താവനയെ അമാന്യമായി കാണുന്നില്ല എന്ന് വ്യക്തം. പക്ഷേ ഇതില്‍ കയറിക്കൊത്തി വിവിധ രീതിയില്‍ ഇതിന് മാനങ്ങള്‍ നല്‍കുകയാണ് സിപിഎമ്മും അവരുടെ സൈബര്‍ ഗ്യാങ്‌സും. നയപരമായും ആശയപരമായും ഇടതുപക്ഷ ഭരണത്തെയും സി പി എമ്മിന്റെ അധികാര ധാര്‍ഷ്ട്യങ്ങളെയും എതിര്‍ക്കുന്നവരെ പ്രതിയോഗികളായി കാണുകയും അവരെ ജയിലിലടക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. മാത്യു കുഴല്‍നാടനും മുമ്പ് പി.ടി. തോമസുമൊക്കെ സി പിഎമ്മില്‍ നിന്നും നേരിട്ട ആക്രമണങ്ങള്‍ അവര്‍ക്ക് അപ്രിയമായ സത്യങ്ങള്‍ തുറന്ന് പറഞ്ഞതിന്റെ പേരിലായിരുന്നു. ലൈഫ് പദ്ധതി ക്രമക്കേടുകളെ ചോദ്യം ചെയ്തതാണ് അനില്‍ അക്കരെ ഇന്നും വേട്ടയാടപ്പെടാനുള്ള കാരണം.വി.ടി.ബല്‍റാം സി പിഎമ്മിനാല്‍ ടാര്‍ഗറ്റ് ചെയ്യപ്പെട്ടതും അദ്ദേഹം ശക്തമായ ഭാഷയില്‍ ഇടതുപക്ഷത്തിന്റെ കൊള്ളരുതായ്മകളെ ചോദ്യം ചെയ്തതിനാലാണ്. പ്രതിപക്ഷ നേതാവിന്റേയും പ്രതിപക്ഷത്തെ മുഖ്യ രാഷ്ട്രീയ പാര്‍ട്ടിയുടേയും ദൗത്യം ജനങ്ങള്‍ക്ക് വേണ്ടി നിര്‍വ്വഹിച്ചതിനാണ് ഏറ്റവുമൊടുവില്‍,വി ഡി സതീശനും കെ സുധാകരനുമെതിരെ കേസ്സെടുത്തത്.

ഇത്തരത്തില്‍ ചോദ്യം ചെയ്യുന്ന എല്ലാ മനുഷ്യരേയും നിശബ്ദമാക്കുകയാണ് ലക്ഷ്യം. വിമര്‍ശനം ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റില്ല എന്ന നിലപാടാണ് ഇടതുപക്ഷത്തേയും നേതൃത്വം നല്‍കുന്ന സി പി എമ്മിനേയും നയിക്കുന്ന ചേതോവികാരം. ആരോഗ്യ മന്ത്രിയെ പരാമര്‍ശിച്ച് കഴിഞ്ഞാല്‍ അത് സ്ത്രീത്വത്തിനെതിരെയുള്ള നീക്കമാണ് എന്ന് വ്യാഖ്യാനിക്കുകയാണ്. ലിംഗസമത്വത്തിന് വേണ്ടി വാദിക്കുന്നവര്‍ ഇങ്ങനെ ചെയ്യുമ്പോള്‍ സത്യത്തില്‍ അത്ഭുതം തോന്നുന്നു. ആരോഗ്യ മന്ത്രി എന്ന് പറയുന്നത് ലിംഗാടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണോ?. അവര്‍ ആ മന്ത്രി സഭയിലെ ഏതൊരു മന്ത്രിയെയും പോലെ തുല്യാവകശാമുള്ള ഒരു വ്യക്തിയാണ് എന്ന വിവേകം പുരോഗമന സമൂഹത്തിനുണ്ട്;

എന്നിരിക്കെ ആരോഗ്യ മന്ത്രിക്കെതിരെ സംസാരിച്ചാല്‍ അത് സ്ത്രീത്വത്തിനെതിരെയുള്ള നിലപാടായി അത്യുക്തി കലര്‍ത്തി അവതരിപ്പിക്കുകയാണ്. ഈ സമീപനം ശരിയായ രീതിയാണോ എന്ന് ഇടതുപക്ഷം ചിന്തിക്കുന്നത് നല്ലതായിരിക്കും. ഒരു ഗവണ്‍മെന്റ് എന്ന നിലയില്‍ മന്ത്രിസഭയിലെ മുഖ്യമന്ത്രിയടക്കമുള്ള എല്ലാവരും തുല്യരാണ്. അങ്ങനെയാണ് സമൂഹം കാണുന്നത്. അവിടെ ലിംഗ വ്യതിക്തതകള്‍ പ്രസക്തമാണെന്ന് തോന്നുന്നില്ല. അതത് വകുപ്പുകളുടെ വീഴ്ചകള്‍ വിമര്‍ശിക്കുമ്പോഴും പ്രസ്തുത വകുപ്പിനെ നയിക്കുന്ന വ്യക്തി പരാമര്‍ശിക്കപ്പെടുമ്പോഴും മാത്രം ഉണരുന്ന സ്ത്രീ പക്ഷ ബോധമല്ലേ യഥാര്‍ത്ഥത്തില്‍ പൊളിറ്റിക്കലി ഇന്‍ കറക്റ്റ് ആയിട്ടുള്ളത്. സ്ത്രീത്വമെന്നത് അധികാര രാഷ്ട്രീയത്തിന്റെ ന്യൂനതകളെ പ്രതിരോധിക്കാനുള്ള ടൂള്‍ മാത്രമായി ദുരുപയോഗം ചെയ്യപ്പെടുന്നത് ശരിയായി തീരുന്നതെങ്ങനെയാണ്..?

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വനിതാ സൈനിക ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിടരുതെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി: ഷോർട്ട് സർവീസ് കമ്മീഷൻ വഴി സൈന്യത്തിൻ്റെ ഭാഗമായ വനിതാ സൈനിക...

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പൗരന്മാർക്ക് മുന്നറിയിപ്പുമായി ചൈ

0
ദില്ലി : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പൗരന്മാർക്ക്...

എസ്എസ്എൽസി സേ പരീക്ഷ മേയ് 28 മുതൽ ജൂൺ 2 വരെ

0
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാര്‍ത്ഥികള്‍ക്കായുള്ള സേ പരീക്ഷ...

അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

0
ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം. ഉറി മേഖലയിലെ ഹാജിപൂർ സെക്ടറിലാണ്...