സിനിമ സെറ്റുകളിൽ റിപ്പോർട്ട് ചെയ്യപ്പെടാത്ത നിരവധി ലൈംഗികാതിക്രമങ്ങൾ നടന്നിട്ടുണ്ടെന്ന് പറഞ്ഞ് നടി കൊങ്കണ സെൻ ശർമ്മ. അവ ഇനിയും പുറത്തു വന്നിട്ടില്ലെന്നും, സിനിമയിൽ ജാതി,വർഗം എന്നിവയുടെ അടിസ്ഥാനത്തിലും വേർതിരിവുണ്ടെന്നും അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ നടി പ്രതികരിച്ചു. അത്തരത്തിലുള്ള കാര്യങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരുന്നതും, ആ അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നതും ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും, ഇൻഡസ്ട്രിയിൽ ഇപ്പോഴും ഉള്ള ബഹുമാന്യരായ പല വ്യക്തികളും അത്തരത്തിൽ നോക്കുകയാണെങ്കിൽ പ്രശ്നക്കാരാണെന്നും അവർ കൂട്ടിച്ചേർത്തു. ഒരു സീനിയർ നടിയല്ലാത്ത പക്ഷം ഫർണിച്ചറുകളെപ്പോലെയാണ് അവർ പരിഗണിക്കപ്പെടുകയെന്നും താരം വെളിപ്പെടുത്തി. ജാതിയുടെയും വർഗത്തിൻ്റെയും അടിസ്ഥാനത്തിലാണ് ഭക്ഷണത്തിൻ്റെ കാര്യത്തിൽ പോലും കാര്യങ്ങൾ തീരുമാനിക്കപ്പെടുന്നതെന്ന് കാണാൻ കഴിയുമെന്നാണ് കൊങ്കണ പറഞ്ഞത്. താരത്തിൻറേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം ‘കില്ലർ സൂപ്പ്’ എന്ന ക്രൈം ത്രില്ലർ ആണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1