തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിലെ ഫുട്ട്പാത്തിൽ ശയന പ്രദക്ഷിണ സമരം നടത്തി വനിതാ സിവിൽ പോലീസ് ഓഫീസേഴ്സ് റാങ്ക് ഹോൾഡേഴ്സിന്റെ പ്രതിഷേധം. പ്രതിഷേധ സമരം ശക്തമാക്കിയിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് ചർച്ചയ്ക്കോ അനുകൂല നടപടികൾക്കോ ശ്രമം ഇല്ലെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു. സമരത്തിന്റെ ഭാഗമായുള്ള നിരാഹാര സമരം ഇന്ന് 5–ാം ദിവസത്തിലേക്ക് കടക്കും. ഇന്നലെ ശയന പ്രദക്ഷിണ സമരത്തിൽ പങ്കെടുത്ത ആരതി രവി, എസ്. അഞ്ജലി എന്നിവർ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിലേക്കു മാറ്റി. നിരാഹാരം അനുഷ്ഠിച്ചിരുന്ന സി.എസ്. അനീന, നിമിഷ എന്നിവരുടെ നിലയും മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. പൊതുസമൂഹത്തിന്റെ പിന്തുണ ലഭിച്ച സമരം കൂടുതൽ ശക്തമാക്കുമെന്ന് സംഘടനയുടെ സെക്രട്ടറി അഭയ പ്രതീഷ് പറഞ്ഞു.
റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിരുന്ന പലരും പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ളവരാണ്. പല ഉദ്യോഗാർഥികൾക്കും തൊഴിൽ ലഭിക്കുന്നതിന് ഇത് അവസാന അവസരം കൂടിയാണ്. വസ്തുതകൾ മനസ്സിലാക്കി സർക്കാർ സത്വരമായ ഇടപെടൽ നടത്തുമെന്നാണ് പ്രതീക്ഷയെന്നും അഭയ പറഞ്ഞു. സിപിഎം പാർട്ടി കോൺഗ്രസ് കഴിഞ്ഞ് മുഖ്യമന്ത്രിയും മന്ത്രിമാരും തിരികെ എത്തിയാലുടൻ ചർച്ചയ്ക്ക് അവസരം ലഭിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. റാങ്ക് പട്ടികയുടെ കാലാവധി ഈ മാസം 19ന് ആണ് അവസാനിക്കുന്നത്. വിവിധ ജില്ലകളിൽ നിന്നുള്ള നൂറോളം ഉദ്യോഗാർഥികളാണ് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്നത്. റാങ്ക് പട്ടികയിലെ 672 പേർക്കാണ് ഇനി നിയമനം ലഭിക്കേണ്ടത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.