ഭുവനേശ്വര്‍: ഒഡീഷയില്‍ പാനിപൂരി കഴിക്കുന്നതിനിടെ സ്ത്രീക്ക് ദാരുണാന്ത്യം. കുടുംബത്തോടൊപ്പം പാനിപുരി കഴിക്കുന്നതിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ട വീട്ടമ്മ കുഴഞ്ഞുവീഴുകയായിരുന്നു.
ഒഡീഷ സുന്ദര്‍ഗഡിലാണ് സംഭവം. സരഫ്ഗഡ് ഗ്രാമത്തില്‍ ഫുല്‍മതി കിസാനാണ് മരിച്ചത്. കുടുംബത്തോടൊപ്പം പാനിപൂരി കഴിക്കുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഭര്‍ത്താവിനും കുട്ടിക്കും ഒപ്പമാണ് ഫുല്‍മതി കിസാന്‍ പാനിപൂരി കഴിച്ചത്.
ഉടന്‍ തന്നെ തൊട്ടടുത്തെ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഭക്ഷണം കഴിക്കുന്നതിനിടെ, ശ്വാസകോശത്തിലേക്കുളള ഓക്‌സിജന്‍ പ്രവാഹത്തിന് തടസ്സം നേരിട്ടതാകാം മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ വ്യക്തത ലഭിക്കുകയുളളൂ.