പത്തനംതിട്ട : അതിക്രമങ്ങളെ പ്രതിരോധിക്കാന്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പാഠങ്ങള്‍ പകര്‍ന്നു നല്‍കി കേരള പോലീസ്. എന്റെ കേരളം പ്രദര്‍ശനവിപണന മേളയിലാണ് സ്വയം പ്രതിരോധത്തിന് അവബോധം നല്‍കുന്ന പരിശീലന സ്റ്റാള്‍ വകുപ്പ് ഒരുക്കിയിരിക്കുന്നത്. അഞ്ച് മിനിറ്റ് ചെലവഴിച്ചാല്‍ അക്രമകാരിയായ എതിരാളിയെ നേരിടുന്നതിനുള്ള പൊടിക്കൈ സ്വന്തമാക്കാം. പെട്ടെന്നുള്ള ആക്രമണത്തില്‍ നിന്ന് എങ്ങനെ ഒഴിഞ്ഞുമാറാം, അക്രമിയുടെ ദൗര്‍ബല്യം മനസിലാക്കിയുള്ള രക്ഷപ്പെടല്‍ എന്നീ മാര്‍ഗങ്ങള്‍ അവതരണത്തിലൂടെയും നിര്‍ദേശത്തിലൂടെയും കൈമാറുന്നു. കുട്ടികളും മുതിര്‍ന്നവരുമടക്കം നിരവധി പേര്‍ സ്റ്റാള്‍ സന്ദര്‍ശിച്ചു മുറ അഭ്യസിക്കുന്നു. രണ്ടുഘട്ടമാണ് സ്വയംപ്രതിരോധ പരിശീലനത്തിനുള്ളത്. എതിരെ വരുന്ന അക്രമിയെ ശാരീരികമായി കീഴടക്കാനുള്ള പരിശീലനം, മറ്റൊന്ന് സ്ത്രീസുരക്ഷാ നിയമങ്ങളെകുറിച്ചുള്ള അവബോധം. സ്ത്രീകളുമായി ബന്ധപ്പെട്ട നിയമം, പോലീസ് സേവനം എന്നിവയിലാണ് ബോധവല്‍ക്കരണം. സ്ത്രീകളുടെ മാനസികവും വ്യക്തിത്വവികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിശീലന പരിപാടിയിലുണ്ട്.
—-
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
സ്വയം പ്രതിരോധത്തിന് അവസരം ഒരുക്കി വനിതാ പോലീസ്
RECENT NEWS
Advertisment