Friday, July 4, 2025 6:48 am

വനിതാ എസ് ഐയെ യുവാവ് കടന്നുപിടിച്ചു ; പ്രതിയെ മോചിപ്പിക്കാന്‍ സി പി എം പ്രവര്‍ത്തകര്‍ ജീപ്പ് തടഞ്ഞ് പൊലീസിനെ ആക്രമിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: പുതുവത്സര ആഘോഷത്തിനിടെ പട്രോളിംഗ് ഡ്യൂട്ടിക്കെത്തിയ വനിതാ എസ്.ഐയെ ആക്രമിച്ച ശേഷം യുവാവ് കടന്നുപിടിച്ചു. അറസ്റ്റിലായ പ്രതിയെ മോചിപ്പിക്കാന്‍ സി.പി.എം പ്രവര്‍ത്തകര്‍ പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര പള്ളിക്കല്‍ പ്ളാമൂട് സ്വദേശി ലുക്മാന്‍ ഹക്കീമിനെ (22) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ പലയിടത്തും അഴിഞ്ഞാടിയ അക്രമികള്‍ പൊലീസ് ജീപ്പ് തടയുകയും വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്ക് സംഘമായെത്തിയ അക്രമികള്‍ ഭീകരാന്തരീക്ഷവും സൃഷ്ടിച്ചു.

ഇന്നലെ രാത്രി എട്ടരയോടെയാണ് അക്രമ സംഭവങ്ങള്‍ തുടങ്ങിയത്. മൈലം വെള്ളാരംകുന്നില്‍ ബി.ജെ.പി നേതാവായിരുന്ന മഠത്തില്‍ ശശിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘര്‍ഷം ഉണ്ടായിരുന്നു. ആക്രമണത്തില്‍ നാലു പേര്‍ക്ക് വെട്ടേറ്റിരുന്നു. തുടര്‍ന്ന് പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കുകയും ചെയ്തു. രാത്രിയോടെ പട്രോളിംഗിനായി കൊട്ടാരക്കര സ്റ്റേഷനിലെ വനിതാ എസ്.ഐയും സംഘവും എത്തി.

ജീപ്പില്‍ പള്ളിക്കലെത്തിയപ്പോള്‍ ബൈക്കുമായി ഒരു സംഘം ചെറുപ്പക്കാര്‍ റോഡരികിലെ കടയ്ക്ക് സമീപത്ത് നില്‍ക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇവരോട് പിരിഞ്ഞുപോകാന്‍ എസ്.ഐ ആവശ്യപ്പെട്ടു. തുടര്‍ന്ന് സംഘത്തിലുണ്ടായിരുന്ന മൂന്നുപേര്‍ മടങ്ങി. എന്നാല്‍ ലുക്‌മാന്‍ ഹക്കീം എസ്.ഐയോട് അപമര്യാദയായി പെരുമാറി. ഇതോടെ പൊലീസുകാര്‍ ലുക്മാനെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസുകാര്‍ ശ്രമിച്ചതോടെ സംഘര്‍ഷാവസ്ഥയായി.

ബഹളത്തിനിടെ ലുക്‌മാന്‍ എസ്.ഐയുടെ കൈയില്‍ കയറിപ്പിടിക്കുകയും ആക്രമിക്കാനും ശ്രമിച്ചു. എസ്. ഐ കുതറിമാറി. തുടര്‍ന്ന് പൊലീസുകാരും അക്രമികളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. അല്‍പനേരത്തിന് ശേഷം ലുക്‌മാനെ പൊലീസ് കീഴ്‌പ്പെടുത്തി ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

യാത്രയ്ക്കിടെ വഴിയില്‍ പലയിടത്തും സി.പി.എം പ്രവര്‍ത്തകര്‍ പൊലീസ് വാഹനം തടഞ്ഞ് ലുക്മാനെ മോചിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസുകാര്‍ പണിപ്പെട്ടാണ് പ്രതിരോധിച്ചത്. മുസ്ളിം സ്ട്രീറ്റില്‍ എത്തിയപ്പോള്‍ റോഡില്‍ ബൈക്കുകള്‍ നിരത്തിവച്ച്‌ ജീപ്പ് തടയാനും ശ്രമമുണ്ടായി.

തുടര്‍ന്ന് ഡോര്‍ അടിച്ചുതകര്‍ത്ത് ലുക്മാനെ പുറത്തിറക്കാന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ പൊലീസെത്തിയതോടെ അക്രമികള്‍ പിന്‍വാങ്ങി. ലുക്‌മാനെ സ്റ്റേഷനിലെത്തിച്ചപ്പോള്‍ സുഹൃത്തുക്കളും സി.പി.എം പ്രവര്‍ത്തകരും ചേര്‍ന്ന് സ്റ്റേഷന്‍ വളഞ്ഞു. തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. കൂടുതല്‍ പൊലീസെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുൾ ബിൽ പാസാക്കി യുഎസ് ജനപ്രതിനിധി സഭ

0
വാഷിങ്ടൺ: ഡോണൾഡ് ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുൾ ബിൽ പാസ്സാക്കി യുഎസ് ജനപ്രതിനിധി...

ഷെയർ ട്രേഡിങിലൂടെ വൻ ലാഭം നേടാമെന്നു വിശ്വസിപ്പിച്ച് ഒരു കോടിയിലധികം രൂപ തട്ടിയ 59കാരൻ...

0
തൃശൂർ: ഷെയർ ട്രേഡിങിൽ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് കിഴുത്താണി സ്വദേശിയിൽ നിന്ന്...

7 വർഷത്തിനിടെ ലഹരി മുക്തി നേടിയത് 1.57 ലക്ഷം വ്യക്തികൾ

0
തിരുവനന്തപുരം: കഴിഞ്ഞ ഏഴ് വർഷത്തിനിടെ സംസ്ഥാന എക്സൈസ് വകുപ്പ് നടത്തുന്ന വിമുക്തി...

ഫ്ലാറ്റ് ലീസിന് നല്‍കാമെന്ന് നിരവധി പേരെ വിശ്വസിപ്പിച്ച് കൊച്ചിയില്‍ ലക്ഷങ്ങളുടെ ഫ്ലാറ്റ് തട്ടിപ്പ്

0
കൊച്ചി : ഫ്ലാറ്റ് ലീസിന് നല്‍കാമെന്ന് നിരവധി പേരെ വിശ്വസിപ്പിച്ച് കൊച്ചിയില്‍...