പത്തനംതിട്ട : സ്ത്രീകൾ സമൂഹത്തിന്റെ ചാലകശക്തിയായി മാറണമെന്നും സ്ത്രീകൾക്കുനേരെ ഉണ്ടാകുന്ന അതിക്രമങ്ങൾക്കും പീഡനങ്ങൾക്കും എതിരെ സമൂഹ മനസാക്ഷി ഉണരണമെന്നും സ്ത്രീകളാൽ പ്രതിരോധം സൃഷ്ട്ടിക്കാൻ കഴിയണമെന്നും മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കുഞ്ഞുകുഞ്ഞമ്മ ജോസഫ് പറഞ്ഞു. കേരളാ പ്രദേശ് വനിതാ ഗാന്ധി ദർശൻവേദി ജില്ലാക്കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഡി സി സി ഓഫീസിൽ സംഘടിപ്പിച്ച അഖില ലോക വനിതാദിനം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
ഗാന്ധി ദർശൻവേദി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് രജനി പ്രദീപ് അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ, പിന്നണി ഗായിക ചന്ദ്രലേഖ, ജില്ലാ പഞ്ചായത്ത് അംഗമായി 25വർഷം പൂർത്തികരിച്ച എലിസബേത്ത് അബു എന്നിവരെ കൂടാതെ അംഗൻവാടി, ആശ, തെങ്ങുകയറ്റം, ട്രാക്റ്റർ ഡ്രൈവർ, തൊഴിലുറപ്പ്, നേഴ്സ്, ബ്യൂട്ടിഷൻ, ഓട്ടോ ഡ്രൈവർ, ചിത്രകല, വെയർഹൗസ്, നൃത്തം, കലാ കായികം, തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന 30വനിതകളെയും യോഗത്തില്‍ ആദരിച്ചു.
സംസ്ഥാന സെക്രട്ടറി ബിനു എസ് ചക്കാലയിൽ മുഖ്യപ്രഭാഷണം നടത്തി. ശ്രീദേവി, മേഴ്‌സി വർഗീസ്, സിന്ധു അനിൽ, അമിത് അടൂർ, അബ്ദുൽ കലാം ആസാദ്, ഏബൽ മാത്യു, അംബിക വേണു, രാഗം എസ് മോഹൻ, റെന്നീസ് മുഹമ്മദ്, സജിനി മോഹൻ, സീനത്ത്, സുശീല പുഷ്പൻ, പ്രമീള, ഡെയ്സി ഫിലിപ്പ്, ആതിര പ്രശാന്ത്, അനിലാ പ്രദീപ്, ബിനു ജോയ്, ശോഭ അനിൽ എന്നിവർ പ്രസംഗിച്ചു.