Sunday, May 4, 2025 3:42 pm

സുസ്ഥിര വികസനത്തിനും അതിജീവനത്തിനും സ്ത്രീ ശാക്തീകരണം അനിവാര്യം ; ജിം മെർക്കൽ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : പട്ടിണി, ദാരിദ്ര്യം, തൊഴിലില്ലായ്മ, പരിസ്ഥിതി പ്രശ്നങ്ങൾ, ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പ്രശ്നങ്ങൾക്ക് സ്ത്രീ ശാക്തീകരണത്തിലൂടെ പരിഹാരം കണ്ടെത്താൻ കഴിയുമെന്ന് ലോക പ്രശസ്ത സിനിമാ സംവിധായകൻ ജിം മെർക്കൽ. തുരുത്തിക്കാട് ബി.എ.എം. കോളേജിൽ നടന്ന ഹൃസ്വ സിനിമാ പ്രദർശനത്തിൽ സംവദിക്കുകയായിരുന്നു അദ്ദേഹം. മെർക്കൽ സംവിധാനം നിർവഹിച്ച സേവിങ് വോൾഡൻസ് വേൾഡ് എന്ന ഹൃസ്വ ചിത്രം പ്രദർശിപ്പിക്കപ്പെട്ടു. കേരളം, ക്യൂബ, സ്ലൊവേനിയ തുടങ്ങിയ സ്ഥലങ്ങളിൽ നടപ്പിലാക്കപ്പെടുന്ന സ്ത്രീ ശാക്തീകരണ – വിദ്യാഭ്യാസ പ്രവർത്തനങ്ങളെയും സ്വയം സംരഭകത്വ ശ്രമങ്ങളേയും വിശദമാക്കുന്ന ഹൃസ്വചിത്രം കാലാവസ്ഥ വ്യതിയാനത്തിൻ്റെ അനന്തരഫലങ്ങളെയും ഭൂമിയുടെ നിലനില്പിനെ സംബന്ധിച്ചുള്ള കാതലായ ചർച്ചകൾക്കും വേദിയൊരുക്കി.

യുഎന്നിൻ്റെ പതിനേഴിന സുസ്ഥിരവികസന അജണ്ടകളെ പരിചയപ്പെടുത്തുന്നതിനും ലോക സമ്പദ്ക്രമത്തിൻ്റെ അസമ  വിതരണത്തെ വരച്ചു കാട്ടുന്നതിനും ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ ചിത്രം യുവതലമുറയിലേക്ക് എത്തിക്കുന്നതിൻ്റേയും സുസ്ഥിര വികസന വിദ്യാഭ്യാസത്തിൻ്റെ പ്രചരണാർത്ഥവും ആണ് ജിം മെർക്കൽ ബി.എ.എം. കോളേജ് സന്ദർശിച്ചത്. പ്രിൻസിപ്പാൾ ഡോ. അനീഷ് കുമാർ ജി.എസ്., ഡോ. ജാസി തോമസ്, കവിതാ ജേക്കബ്, രാജശ്രീ എസ്., ഡോ. തോംസൺ കെ. അലക്സ്, ഫർഹാന എസ് എന്നിവർ പ്രസംഗിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മഞ്ചേശ്വരത്ത് പൂട്ടിയിട്ട വീട്ടിൽ നിന്നും 22 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നു

0
കാസർഗോഡ്: കാസർഗോഡ് മഞ്ചേശ്വരത്ത് പൂട്ടിയിട്ട വീട്ടിൽ കവർച്ച. ബീച്ച് റോഡിലെ നവീൻ...

തിരുവല്ല നഗരസഭയിൽ രണ്ടാഴ്‌ചയ്ക്കുള്ളിൽ 12 പേർക്കു മഞ്ഞപ്പിത്തം ബാധിച്ചതായി കണ്ടെത്തി

0
തിരുവല്ല : നഗരസഭ ചുമത്ര നാലാം വാർഡിൽ രണ്ടാഴ്‌ചയ്ക്കുള്ളിൽ 12 പേർക്കു മഞ്ഞപ്പിത്തം...

അപൂര്‍വ ക്ഷേത്രകലയായ തീയാട്ട്‌ ഉത്സവം ആഘോഷിച്ച്‌ തേവലശേരില്‍ ദേവീക്ഷേത്രം

0
കോഴഞ്ചേരി : അപൂര്‍വ ക്ഷേത്രകലയായ തീയാട്ട്‌ ഉത്സവം ആഘോഷിച്ച്‌ തേവലശേരില്‍...