കോന്നി : ആവേശകരമായ മത്സരത്തിനൊടുവിൽ എംജി യൂണിവേഴ്സിറ്റിക്ക് ഏകപക്ഷീയമായ അധികാരിക വിജയം. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തുകൊണ്ട് 2023 ഡിസംബർ 17 ഞായർ വൈകിട്ട് 4 മണിക്ക് കോന്നി കെ എസ് ആർ ടി സി മൈതാനിയിൽ നടക്കുന്ന നവ കേരള സദസിനു മുന്നോടിയായി
അരുവാപ്പുലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഊട്ടുപാറ സെന്റ് ജോർജ് ഹൈസ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച എംജി യൂണിവേഴ്സിറ്റിയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയും തമ്മിലുള്ള സൗഹൃദ വനിതാ ഫുട്ബോൾ മത്സരത്തിൽ എം ജി യൂണിവേഴ്സിറ്റി വിജയിച്ചു. എംജിക്കു വേണ്ടി അഞ്ജനയും നന്ദനയും ഗോളുകൾ നേടി.
കോന്നി ഡി എഫ് ഒ ആയുഷ് കുമാർ കോറി ഐ എഫ് എസ് മത്സരം ഉദ്ഘാടനം ചെയ്തു. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മണിയമ്മ രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഷ്മ മറിയം റോയ് സമ്മാനദാനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ് ബേബി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോജു വർഗീസ്, വി കെ രഘു, ഷീബ സുധീർ, പത്തനംതിട്ട ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ജോയ് പൗലോസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി എൻ അനിൽ എന്നിവർ സംസാരിച്ചു.