Saturday, July 5, 2025 8:11 pm

446 പേരുടെ വനിതാ പോലീസ് ബറ്റാലിയന്‍ പുറത്തിറങ്ങി ; സേനകളില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കും – മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : പോലീസ് ഉള്‍പ്പെടെ യൂണിഫോം സര്‍വീസുകളില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ രാമവര്‍മ്മപുരം കേരള പോലീസ് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ നടന്ന വനിതാ പോലിസ് ബറ്റാലിയന്‍ മൂന്നാമത് ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്ത്രീകള്‍ ആര്‍ക്കും പിന്നിലല്ലെന്നും ഏത് ചുമതലയും നിര്‍വഹിക്കാന്‍ അവര്‍ പ്രാപ്തരാണെന്നുമുള്ള സന്ദേശമാണ് വനിതാ പോലീസ് ബറ്റാലിയന്റെ പാസ്സിംഗ് ഔട്ട് പരേഡ് സമൂഹത്തിന് നല്‍കുന്നത്. സ്ത്രീ ശാക്തീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന ഒട്ടേറെ നടപടികളില്‍ ഏറ്റവും പ്രധാനമാണ് പോലീസ് സേനയിലെ വനിതാ സാന്നിധ്യം. അത് സ്ത്രീകളില്‍ കൂടുതല്‍ ആത്മവിശ്വാസം വളര്‍ത്താന്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉയര്‍ന്ന പ്രഫഷനല്‍ ബിരുദമുള്ളവരും റാങ്ക് ജേതാക്കളും ഉള്‍പ്പെടുന്നതാണ് പുതിയ വനിതാ ബറ്റാലിയന്‍. ഇത് പോലീസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കും. ക്രമസമാധാന പാലനത്തിലും കുറ്റാന്വേഷണത്തിലും ശ്രദ്ധേയമായ പ്രകടനമാണ് കേരള പോലീസ് കാഴ്ചവയ്ക്കുന്നത്. പോലീസിന്റെ ഈ യശസ്സ് കൂടുതല്‍ ഉയര്‍ത്താന്‍ പുതുതായി സേനയുടെ ഭാഗമാകുന്ന ഓരോരുത്തരും ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനോന്‍മുഖമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന സേനയാണ് കേരള പോലീസ്. ഏതൊരു ആപല്‍ഘട്ടത്തിലും ജനങ്ങളുടെ ഉറ്റസഹായിയായി എത്തുന്ന സേനയായി പോലീസ് മാറിക്കഴിഞ്ഞു. ഇതിനപവാദമായി കാണുന്ന ഒറ്റപ്പെട്ട വ്യക്തികളെയോ സംഭവങ്ങളെയോ മാതൃകയാക്കാതിരിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണം. സ്വജനപക്ഷപാതമോ അഴിമതിയോ ഇല്ലാതെ സര്‍വീസിലുടനീളം സംശുദ്ധി കാത്തുസൂക്ഷിക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

കേരള പോലീസ് അക്കാദമിയില്‍ ഒന്‍പത് മാസത്തെ വിദഗ്ധ പരിശീലനം പൂര്‍ത്തിയാക്കിയ വനിതാ പോലീസ് ബറ്റാലിയന്റെ മൂന്നാമത് ബാച്ചിലെ 446 സേനാംഗങ്ങളാണ് പാസ്സിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. പരേഡ് കമാന്റര്‍ പി ജെ ദിവ്യയുടെ നേതൃത്വത്തില്‍ 16 പ്ലട്ടൂണുകളിലായി അണിനിരന്ന നാലു കമ്ബനികള്‍ സത്യപ്രതിജ്ഞ ചെയ്ത് കേരള പോലീസിന്റെ ഭാഗമായി. ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി വൈ അനില്‍കാന്ത്, മേയര്‍ എം കെ വര്‍ഗീസ്, ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, ട്രെയിനിംഗ് എഡിജിപിയും പോലീസ് അക്കാദമി ഡയറക്ടറുമായ ബല്‍റാം കുമാര്‍ ഉപാധ്യായ, ട്രെയിനിംഗ് ഐജി കെ പി ഫിലിപ്പ്, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ കെ കെ അജി, പി എ മുഹമ്മദ് ആരിഫ്, എല്‍ സോളമന്‍, നജീബ് എസ്, സിറ്റി പോലിസ് കമ്മീഷണര്‍ ആര്‍ ആദിത്യ, റൂറല്‍ എസ്പി ഐശ്വര്യ ഡോംഗ്രെ തുടങ്ങിയവര്‍ പങ്കെടുത്തു.

പരിശീലനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കൊല്ലം കരിക്കോട് കൃഷ്ണാജ്ഞനം വീട്ടില്‍ എ വര്‍ഷ (മികച്ച ഇന്‍ഡോര്‍), വൈക്കം പടിഞ്ഞാറേക്കര പുതുക്കാട്ട് വീട്ടില്‍ പി ജെ ദിവ്യ (മികച്ച ഔട്ട്‌ഡോര്‍), വൈക്കം ആലവേലില്‍ വീട്ടില്‍ കെ എസ് ഗീതു (മികച്ച ഷൂട്ടര്‍), പാറശ്ശാല മുറിയങ്കര തെക്കേ ചിറ്റാറ്റ്‌വിള വീട്ടില്‍ എസ് ഐശ്വര്യ (മികച്ച ഓള്‍റൗണ്ടര്‍) എന്നിവര്‍ക്ക് മുഖ്യമന്ത്രി ട്രോഫികള്‍ സമ്മാനിച്ചു.

പരിശീലന കാലയളവില്‍ പരേഡ്, ശാരീരിക ക്ഷമതാ പരിശീലനം, ആംസ് ഡ്രില്‍, ആയുധ പരിശീലനം, ഫയറിംഗ് പ്രാക്ടീസ്, യോഗ, കരാട്ടെ, ലാത്തി പ്രയോഗം, സെല്‍ഫ് ഡിഫന്‍സ്, ഫീല്‍ഡ് എഞ്ചിനീയറിംഗ്, കമാണ്ടോ ട്രെയിനിംഗ്, ബോംബ് ഡിറ്റക്ഷന്‍ ആന്റ് ഡിസ്‌പോസല്‍, വിവിഐപി സെക്യൂരിറ്റി, ജംഗ്ള്‍ ട്രെയിനിംഗ്, ഫയര്‍ ഫൈറ്റിംഗ്, ഹൈ ആള്‍ട്ടിറ്റിയൂഡ് ട്രെയിനിംഗ്, ഭീകര വിരുദ്ധ പരിശീലനം, ദേശീയ ദുരന്ത നിവാരണ സേനാ പരിശീലനം എന്നിവ പൂര്‍ത്തിയാക്കി. ഭരണഘടന, ഇന്ത്യന്‍ ശിക്ഷാ നിയമം, ക്രിമിനല്‍ നടപടി ക്രമം, തെളിവ് നിയമം, അബ്കാരി ആക്‌ട്, എന്‍ഡിപിഎസ് ആക്‌ട്, വിവരാവകാശ നിയമം, ജെന്‍ഡര്‍ ഇക്വാളിറ്റി, മനുഷ്യാവകാശ സംരക്ഷണം, ഭരണനിര്‍വ്വഹണം, സ്ത്രീകളുടെയും കുട്ടികളുടേയും ക്ഷേമം, സൈബര്‍ നിയമം, ഫോറന്‍സിക് സയന്‍സ്, ക്രിമിനോളജി തുടങ്ങിയ തിയറി വിഷയങ്ങളിലും ഇവര്‍ക്ക് പരിശീലനം ലഭിച്ചു. ഇതോടൊപ്പം നീന്തല്‍, ഡ്രൈവിംഗ്, കമ്ബ്യൂട്ടര്‍ എന്നീ പരിശീലനങ്ങളും കൊച്ചി നേവല്‍ ബേസിലും കോസ്റ്റ്ഗാര്‍ഡ് ആസ്ഥാനത്തുമായി കോസ്റ്റല്‍ സെക്യൂരിറ്റിയില്‍ പ്രായോഗിക പരിശീലനവും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക് മെഡിസിന്‍ പരിശീലനവും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം- 109, കൊല്ലം- 75, പത്തനംതിട്ട- 7, കോട്ടയം- 13, ഇടുക്കി- 10, ആലപ്പുഴ- 30, എറണാകുളം- 21, തൃശൂര്‍- 22, കണ്ണൂര്‍- 33, പാലക്കാട്- 49, മലപ്പുറം- 21, കോഴിക്കോട്- 41, കാസര്‍ഗോഡ്- 5, വയനാട്- 10 എന്നിങ്ങനെ വിവിധ ജില്ലയില്‍ നിന്നുള്ളവരാണ് പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്.

 

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേരെന്ന് മന്ത്രി വീണാ ജോര്‍ജ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേരെന്ന് ആരോഗ്യമന്ത്രി വീണാ...

താലൂക്ക് ആശുപത്രികളിലേക്ക് കോണ്‍ഗ്രസിന്‍റെ പ്രതിഷേധ മാര്‍ച്ച് ജൂലൈ 8 ന്

0
പത്തനംതിട്ട : ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ രാജി ആവശ്യപ്പെട്ടും സര്‍ക്കാര്‍ ആശുപത്രികളുടെ...

ഉത്തർപ്രദേശിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

0
യുപി: ഉത്തർപ്രദേശിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അച്ഛനൊപ്പം...

ചങ്ങനാശേരിയിൽ എസ്ഐയെ കൈയ്യേറ്റം ചെയ്ത സിപിഎം കൗൺസിലർക്കെതിരെ കേസ്

0
കോട്ടയം: ചങ്ങനാശേരിയിൽ എസ്ഐയെ കൈയ്യേറ്റം ചെയ്ത സിപിഎം കൗൺസിലർക്കെതിരെ കേസ്. പി.എ...