നാളെ ഇതൊരു വിപ്ലവമായേക്കാം. ഇത് വരെ നമ്മൾ വിശ്വസിച്ചിരുന്ന ഒരു കാര്യമുണ്ട്. ലോകത്തിലെ ഏറ്റവും കഠ്യന്യമേറിയ പദാർത്ഥം വജ്രമാണെന്നാണ്. എന്നാൽ ഇനി ഉത്തരം അതെല്ല. ഫീൻ എന്ന് പറയാം. ഏറ്റവും കഠിന്യമുണ്ട്. എന്നാൽ ഭാരമോ തീരെ കുറവും. ഇതാണ് ഈ പദാർത്ഥത്തിന്റെ ഗുഡൻസ്. മനുഷ്യര്‍ ഏറ്റവുമധികം കടപ്പെട്ടിരിക്കാന്‍ പോകുന്നത് ഗ്രാഫീനോടാണ്. മനുഷ്യ ജീവിതത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്താന്‍ ശേഷിയുള്ള പദാര്‍ഥമായാണ് ഗ്രാഫീൻ. ഇതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ലോകമെമ്പാടും ഗ്രാഫീനുമായി ബന്ധപ്പെട്ട നിരവധി ഗവേഷണങ്ങള്‍ നടന്നുവരികയാണ്. ഇതിന്റെ ചുവടുപിടിച്ചാണ് കേരളത്തില്‍ ”ഗ്രാഫീന്‍ പൈലറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റി’ സ്ഥാപിക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. ഇതിനുപുറമേ ഒരു ഗ്രാഫീന്‍ ഇന്നൊവേഷന്‍ സെന്ററും കളമശ്ശേരിയില്‍ വരുന്നുണ്ട്. എന്താണ് ഗ്രാഫീന്‍ ? ഇതിന്റെ ഉപയോഗം എന്തെല്ലാമാണ്? എങ്ങനെയാണ് ഇത് കേരളത്തിന്റെ തലക്കുറി മാറ്റാൻ പോകുന്നത്?.
കാര്‍ബണിന്റെ വിവിധ രൂപാന്തരങ്ങളില്‍ ഒന്നായ ഗ്രാഫൈറ്റില്‍ നിന്ന് അടര്‍ത്തിയെടുക്കുന്ന ഒരൊറ്റ പാളിയാണ് ഗ്രാഫീന്‍. കാണാന്‍ തേനീച്ചക്കൂടിന്റെ ആകൃതി. ഗ്രാഫീന്‍ ഒരു ദ്വിമാന പദാര്‍ഥമാണ്. ലോകത്തെ ഏറ്റവും കാഠിന്യമേറിയ പദാര്‍ഥം ഏതെന്ന ചോദ്യത്തിനും ഗ്രാഫീനെ ഉത്തരമായി പറയാം. കാര്‍ബണിന്റെ തന്നെ മറ്റൊരു രൂപാന്തരമായ വജ്രത്തെക്കാള്‍ 40 ഇരട്ടിയും ഉരുക്കിനെക്കാള്‍ 200 ഇരട്ടിയും ശക്തിയേറിയതും എന്നാല്‍ കനമില്ലാത്തതും അതീവ നേര്‍ത്ത പദാര്‍ഥമാണ് ഗ്രാഫീന്‍. സാധാരണയായി നല്ല ബലമുള്ള വസ്തുക്കള്‍ക്ക് ഭാരവും കൂടുതലാകും. എന്നാല്‍ ഇത്രയധികം ബലമുള്ള ഗ്രാഫീന് ഒട്ടും തന്നെ ഭാരമില്ല.
ഒരു സ്‌ക്വയര്‍ മീറ്റര്‍ പേപ്പറിന് ഗ്രാഫീനെക്കാള്‍ 1000 മടങ്ങ് ഭാരമുണ്ടെന്ന് അറിയുമ്പോഴാണ് ഗ്രാഫീന് എത്രമാത്രം ഭാരം കുറവാണെന്ന് വ്യക്തമാവുക. ഒരേസമയം സുതാര്യവും എന്നാല്‍ വൈദ്യുതിയുടെ ചാലകവുമായ ഗ്രാഫീന് സവിശേഷമായ ഭൗതിക താപ വൈദ്യുത ഒപ്റ്റിക്കല്‍ പ്രത്യേകതകളുണ്ട്. അതിനാല്‍ ഇതിന്റെ വ്യവസായ സാധ്യതകള്‍ ഏറെയാണ്. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് മേഖലകളിലും ഊര്‍ജോത്പാദന മേഖലയിലും മെഡിക്കല്‍ രംഗത്തും നാനോ ടെക്‌നോളജി, വ്യോമയാന മേഖല, ബഹിരാകാശ മേഖല, വ്യവസായം, നിര്‍മാണം തുടങ്ങി സകല മേഖലകളിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഗ്രാഫീന് കഴിയും. അതുകൊണ്ടാണ് ഈ കണ്ടുപിടിത്തം ഇത്രത്തോളം ചർച്ചയാകുന്നതും.