തിരുവനന്തപുരം: തെരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിച്ചുവെന്ന് മന്ത്രി ഇ പി ജയരാജന്‍. പാര്‍ട്ടി പറഞ്ഞാലും ഇനി മത്സരിക്കില്ല. നിര്‍ബന്ധിച്ചാല്‍ തന്റെ നിലപാട് പാര്‍ട്ടിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. മന്ത്രി പദത്തില്‍ തിരിച്ചെത്തി സംശുദ്ധത ജനങ്ങളെ ബോധ്യപ്പെടുത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു. മൂന്നുവട്ടം എംഎല്‍എയായി, മന്ത്രിയായി. മന്ത്രിപദം രാജിവെച്ചപ്പോള്‍ തിരിച്ചെത്തണമെന്ന് ആഗ്രഹിച്ചിരുന്നു.
തന്റെ സംശുദ്ധത ജനങ്ങളെ അറിയിക്കണമെന്നുണ്ടായിരുന്നു. അതറിയിച്ചു കഴിഞ്ഞു. അതിനപ്പുറത്തേക്ക് ഒന്നും ചിന്തിക്കുന്നില്ലെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ മട്ടന്നൂരില്‍ വീണ്ടും മത്സരിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും ഇ പി ജയരാജന് കഴിഞ്ഞിരുന്നില്ല.