മല്ലപ്പള്ളി: സര്‍ക്കാര്‍ ജീവനക്കാർക്ക് ജോലിസ്ഥലത്ത് മതിയായ സുരക്ഷ ലഭിക്കുന്നില്ലെന്ന് എൻ.ജി ഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് ബി. എസ് രാജീവ് പറഞ്ഞു. കേരള എൻ.ജി.ഒ സംഘ് പത്തനംതിട്ട ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന ജില്ലാ കൗൺസിൽ യോഗം ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ജോലിയ്ക് ലഭിച്ചുകൊണ്ടിരുന്ന മാന്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. പുതിയ തലമുറ സർക്കാർ സർവ്വീസിനോട് വിമുഖത കാട്ടിത്തുടങ്ങി. ഇത് പൊതുജനങ്ങൾക്ക് നല്ല സേവനം കിട്ടുന്നത് ഇല്ലാതെയാക്കുമെന്നും ഈ സാഹചര്യത്തിൽ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നും ബി. എസ് രാജീവ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എസ്. ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അനീഷ് ജി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എൻ രതീഷ് സ്വാഗതം ആശംസിച്ചു. സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എസ്സ് രാജേഷ്, സംസ്ഥാന വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി സിന്ധുമോൾ പി.സി., ജില്ലാ ട്രഷറാർ എം രാജേഷ് എന്നിവർ സംസാരിച്ചു. വെണ്ണിക്കുളം സെന്റ് തോമസ്സ് ഓഡിറ്റോറിയത്തിൽ നാളെ നടക്കുന്ന ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് റ്റി എൻ രമേശ് ഉത്ഘാടനം ചെയ്യും.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.