ഇളമണ്ണൂര്‍ : തൊഴിലുറപ്പ് ജോലിക്കിടെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ തൊഴിലാളിക്കു പരുക്കേറ്റു. കുറുമ്പകര അനില്‍ ഭവനില്‍ കൊച്ചുനാരായണനാണ് ( 65) കാലിനു പരുക്കേറ്റത്. കുറുമ്പകര ഉടയോന്‍മുറ്റം ഭാഗത്ത് കരിക്കത്തില്‍ രാമചന്ദ്രന്‍ നായരുടെ പറമ്പില്‍ ജോലി ചെയ്യുമ്പോഴാണു സംഭവം. കൊച്ചുനാരായണന്റെ മേല്‍ പന്നി ചാടുകയായിരുന്നുവെന്നു തൊഴിലാളികള്‍ പറഞ്ഞു.
ഏനാദിമംഗലം സിഎച്ച്സിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി അടൂര്‍ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. പൊട്ടലുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഇടതു കാലില്‍ പ്ലാസ്റ്റര്‍ ഇട്ടിട്ടുണ്ട്. വലതു കാലിലും മുറിവുണ്ട്. പന്നി ശല്യം മൂലം പഞ്ചായത്തില്‍ ഉടനീളം വലിയ ബുദ്ധിമുട്ടാണു കര്‍ഷകര്‍ അനുഭവിക്കുന്നതെന്നും അടിയന്തര നടപടി ഉണ്ടാകണമെന്നും വാര്‍ഡ് അംഗം ജെ. പ്രകാശ് ആവശ്യപ്പെട്ടു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]
—————————————————————————————-