പത്തനംതിട്ട : അസംഘടിതമേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളെ ഇ എസ് ഐ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ജില്ലാ ഫോസ്റ്റ് ടിപ്പോ ലോഡിംഗ്& ജനറർ വർക്കേഴ്സ് യൂണിയൻ ഐ എൻ ടി യു സി ജില്ലാ സമ്മേളനം ആവശ്യപെട്ടു. ലേബർ കാർഡുകൾ പുതുക്കി നൽകണം, ക്ഷേമനിധി ബോർഡിൽ നിന്നും ലഭിക്കാനുള്ള പെൻഷൻ പൂർണമായും പൂർണമായും ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം, തൊഴിൽ സംബന്ധമായ കരാറുകൾ പുതുക്കുമ്പോൾ അംഗീകൃത യൂണിയനുമായി മാത്രം കരാർ ഉണ്ടാക്കുന്നതിനും ഉള്ള നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനത്തിൽ ഉയർന്നു. പി. മോഹൻരാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ പ്രസിഡന്റ് പ്രൊഫ. ജില്ലാ കമ്മിറ്റി സതീഷ് കൊച്ചു പറമ്പിൽ ഉത്ഘാടനം ചെയ്തു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധനയങ്ങൾക്കെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ മേഖലയിലെ പ്രതിഭകളെ അഡ്വ. കെ ശിവദാസൻ നായർ ആദരിച്ചു. എ. ഷംസുദീൻ, ആർ സുകുമാരൻ നായർ, അങ്ങാടിക്കൽ വിജയകുമാർ, സജി.കെ.സൈമൺ, രജനി പ്രദീപ്, റോജി പോൾ ഡാനിയേൽ, വെട്ടൂർ ജോതിപ്രസാദ്, റെന്നീസ് മുഹമ്മദ്, അനീഷ് കലഞ്ഞൂർ, പികെ മുരളി, ഗ്രേസി തോമസ്, റോഷൻ നായർ, ആൻസി തോമസ്, റെഞ്ചി പതാലിൽ, സിപി ജോസഫ്, ഷാജി കുളനട, നിഖിൽ ചെറിയാൻ, അഷറഫ് അപ്പാക്കുട്ടി, സലിം പെരുനാട്, ജോസ് പ്രകാശ് എന്നിവർ പ്രസംഗിച്ചു.
അസംഘടിതമേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളെ ഇ എസ് ഐ പദ്ധതിയിൽ ഉൾപ്പെടുത്തണം
RECENT NEWS
Advertisment