ന്യൂയോര്‍ക്ക് : ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ലോകത്ത് ആകെ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം പതിനാറ് കോടി തൊണ്ണൂറ് ലക്ഷം കടന്നു. മരണസംഖ്യ 35.12 ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് കോടി എഴുപത് ലക്ഷം കടന്നു.
ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2.73 ലക്ഷം പേര്‍ക്കാണ് കൊറോണ വൈറസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് രണ്ടര കോടിയിലധികം പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ആകെ കോവിഡ് മരണം മൂന്ന് ലക്ഷം കടന്നു. നിലവില്‍ 28 ലക്ഷത്തിലധികം പേര്‍ കോവിഡ് ചികിത്സയിലുണ്ട്. കൊറോണ രോഗികളുടെ എണ്ണത്തില്‍ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യു എസില്‍ മൂന്ന് കോടി മുപ്പത്തിയൊമ്പത് ലക്ഷം കൊറോണ രോഗബാധിതരുണ്ട്. മരണസംഖ്യ അറുപത് ലക്ഷം കടന്നു. രണ്ട് കോടി എഴുപത്തിയാറ് ലക്ഷം പേര്‍ രോഗമുക്തി നേടി.