ന്യൂയോര്‍ക്ക് : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 19.22 കോടിയായി. മഹാമാരിയില്‍ നാല്‍പ്പത്തിയൊന്ന് ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ 17.49 കോടി ആളുകള്‍ രോഗത്തില്‍ നിന്ന് മുക്തി നേടി.
അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. യുഎസില്‍ 6.25 ലക്ഷം പേരാണ് മരിച്ചത്. മൂന്നര കോടിയിലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. മരണസംഖ്യയില്‍ തൊട്ടുപിന്നില്‍ ബ്രസീലാണ്. രാജ്യത്ത് 5.44 ലക്ഷം പേരാണ് മരിച്ചത്. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3.12 കോടി പിന്നിട്ടു. നിലവില്‍ 4.13 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.97.31 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.