ന്യൂയോര്‍ക്ക് : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത് കോടി എഴുപത്തിയൊന്‍പത് ലക്ഷം കടന്നു.കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.മരണസംഖ്യ 43.74 ലക്ഷമായി ഉയര്‍ന്നു. പതിനെട്ട് കോടി അറുപത്തിനാല് ലക്ഷം പേര്‍ രോഗമുക്തി നേടി.
അമേരിക്കയില്‍ മൂന്ന് കോടി എഴുപത്തിനാല് ലക്ഷം രോഗബാധിതരാണുള്ളത്.6.37 ലക്ഷം പേര്‍ മരിച്ചു. മൂന്ന് കോടി പേര്‍ രോഗമുക്തി നേടി.രോഗബാധിതരാണ് രാജ്യത്തുള്ളത്.6.37 ലക്ഷം പേര്‍ മരിച്ചു. മൂന്ന് കോടി പേര്‍ രോഗമുക്തി നേടി.ബ്രസീലില്‍ രണ്ട് കോടി പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 5.69 ലക്ഷം പേര്‍ മരിച്ചു. ഒരു കോടി തൊണ്ണൂറ്റിരണ്ട് ലക്ഷം പേര്‍ രോഗമുക്തി നേടി.
ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 36,083 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 493 പേര്‍ മരിച്ചതോടെ മൊത്തം മരണസംഖ്യ 4,31,225 ആയി. ചികിത്സയിലുണ്ടായിരുന്ന 37,927 പേര്‍ രോഗമുക്തി നേടി.ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,21,92,576 ആയി. 3,13,76,015 കോടി പേര്‍ ഇതുവരെ രോഗമുക്തി നേടി ആശുപത്രി വിട്ടു. നിലവില്‍ 3,85,336 രോഗികളാണ് രാജ്യത്ത് ചികിത്സയിലുള്ളത്.